ഇ​ന്ത്യ​ക്ക് വീ​ണ്ടും ബാ​റ്റി​ങ് ത​ക​ർ​ച്ച, നേ​ഥ​ൻ ലി​യോ​ണി​ന് എ​ട്ട് വി​ക്ക​റ്റ്- ഓ​സ്ട്രേ​ലി​യ​യ്ക്ക് 76 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

64 റ​ൺ​സ് വ​ഴ​ങ്ങി എ​ട്ടു വി​ക്ക​റ്റ് നേ​ടി​യ ലി​യോ​ണി​നു മു​ന്നി​ൽ ഇ​ന്ത്യ 163 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ട്!
ഇ​ന്ത്യ​ക്ക് വീ​ണ്ടും ബാ​റ്റി​ങ് ത​ക​ർ​ച്ച, നേ​ഥ​ൻ ലി​യോ​ണി​ന് എ​ട്ട് വി​ക്ക​റ്റ്- ഓ​സ്ട്രേ​ലി​യ​യ്ക്ക് 76 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

#സ്വ​ന്തം ലേ​ഖ​ക​ൻ

ഇ​ൻ​ഡോ​ർ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് കം​ഗാ​രു​ക്ക​ൾ വി​ജ​യം മ​ണ​ക്കു​ന്നു. ക​ളി​യു​ടെ മൂ​ന്നാം ദി​വ​സ​മാ​യ് ഇ​ന്ന് ജ​യി​ക്കാ​ൻ 75 റ​ൺ​സ് മാ​ത്രം ല​ക്ഷ്യ​മി​ട്ട് സ​ന്ദ​ർ​ശ​ക​ർ ക​ള​ത്തി​ലി​റ​ങ്ങും. ഇ​ൻ​ഡോ​ർ പി​ച്ചി​ലെ വാ​രി​ക്കു​ഴി​ക​ളി​ൽ പ്ര​തീ​ക്ഷ​യു​ടെ ക​ണി​ക​ക​ൾ തേ​ടി ആ​തി​ഥേ​യ സ്പി​ന്ന​ർ​മാ​രും. നേ​ര​ത്തെ, 154/4 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ ര​ണ്ടാം ദി​വ​സം ബാ​റ്റി​ങ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ കൂ​ടു​ത​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​കാ​തെ 186 വ​രെ​യെ​ത്തി​യ​താ​ണ്. എ​ന്നാ​ൽ, അ​വി​ടെ​നി​ന്ന് 11 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ അ​വ​രു​ടെ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ആ​ർ. അ​ശ്വി​നും ഉ​മേ​ഷ് യാ​ദ​വും തു​ല്യ​മാ​യി പ​ങ്കി​ട്ടെ​ടു​ത്ത​ത്. പ​ക്ഷേ, ടീ​മി​നെ മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​കെ കൊ​ണ്ടു​വ​ന്ന ബൗ​ള​ർ​മാ​രു​ടെ പോ​രാ​ട്ട​വീ​ര്യം ആ​വ​ർ​ത്തി​ക്കാ​ൻ ര​ണ്ടാ​മി​ന്ന​ങ്സി​ലും ഇ​ന്ത്യ​ൻ ബാ​റ്റ​ർ‌​മാ​ർ​ക്കു സാ​ധി​ച്ചി​ല്ല. അ​ഥ​വാ, നേ​ഥ​ൻ ലി​യോ​ൺ എ​ന്ന ഓ​ഫ് സ്പി​ൻ കം​ഗാ​രും അ​തി​ന് അ​നു​വ​ദി​ച്ചി​ല്ല.

64 റ​ൺ​സ് വ​ഴ​ങ്ങി എ​ട്ടു വി​ക്ക​റ്റ് നേ​ടി​യ ലി​യോ​ണി​നു മു​ന്നി​ൽ ഇ​ന്ത്യ 163 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ട്! ചേ​തേ​ശ്വ​ർ പൂ​ജാ​ര (59) മാ​ത്ര​മാ​ണ് ഒ​ന്നു പൊ​രു​തി നോ​ക്കു​ക​യെ​ങ്കി​ലും ചെ​യ്ത​ത്. 26 റ​ൺ​സെ​ടു​ത്ത ശ്ര​യേ​സ് അ​യ്യ​രു​ടേ​താ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന സ്കോ​ർ. 88 റ​ൺ​സി​ന്‍റെ ഒ​ന്നാ​മി​ന്നി​ങ്സ് ലീ​ഡ് വ​ഴ​ങ്ങി​യെ​ങ്കി​ലും പൂ​ജാ​ര ക്രീ​സി​ലു​ള്ളി​ട​ത്തോ​ളം ഇ​ന്ത്യ​യ്ക്ക് മ​ത്സ​ര​ത്തി​ൽ സാ​ധ്യ​ത​ക​ളു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് വ​സ്തു​ത. എ​ന്നാ​ൽ, എ​ട്ടാ​മ​നാ​യി പൂ​ജാ​ര പു​റ​ത്താ​യ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. നൂ​റു റ​ൺ​സി​നു മു​ക​ളി​ലൊ​രു ലീ​ഡ് ഇ​ൻ​ഡോ​റി​ൽ കം​ഗാ​രു​ക്ക​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ പ​ര്യാ​പ്ത​മാ​യി​രു​ന്നു. എ​ന്നാ​ൽ, ലി​യോ​ണി​ന് ഓ​സീ​സ് ഫീ​ൽ​ഡ​ർ​മാ​രു​ടെ ഗം​ഭീ​ര പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ത് അ​സാ​ധ്യ​മാ​യി. ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ​യും വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും പു​റ​ത്താ​ക​ലു​ക​ൾ മോ​ശം ഷോ​ട്ട് സെ​ല​ക്‌​ഷ​ന് ഉ​ത്ത​മോ​ദാ​ഹ​ര​ണ​ങ്ങ​ളാ​യും മാ​റി.ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടേ ര​ണ്ടു ടെ​സ്റ്റാ​ണ് ഇ​ന്ത്യ സ്വ​ന്തം നാ​ട്ടി​ൽ തോ​റ്റി​ട്ടു​ള്ള​ത്- 2021 ഫെ​ബ്രു​വ​രി​യി​ൽ ഇം​ഗ്ല​ണ്ടി​നോ​ടും 2017 ഫെ​ബ്രു​വ​രി​യി​ൽ ഓ​സ്ട്രേ​ലി​യ​യോ​ടും.

സ്കോർ ബോർഡ് ഒന്നാമിന്നിങ്സ്: ഇന്ത്യ 109, ഓസ്ട്രേലിയ 197 രണ്ടാമിന്നിങ്സ്

ഇന്ത്യ

രോഹിത് ശർമ എൽബിഡബ്ല്യു ലിയോൺ 12, ശുഭ്മാൻ ഗിൽ ബി ലിയോൺ 5, ചേതേശ്വർ പൂജാര സി സ്മിത്ത് ബി ലിയോൺ 59, വിരാട് കോഹ്‌ലി എൽബിഡബ്ല്യു ബി കുനെമൻ 13, രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ലിയോൺ 7, ശ്രേയസ് അയ്യർ സി ഖവാ‌ജ ബി സ്റ്റാർക്ക് 26, ശ്രീകർ ഭരത് ബി ലിയോൺ 3, ആർ. അശ്വിൻ എൽബിഡബ്ല്യു ബി ലിയോൺ 16, അക്ഷർ പട്ടേൽ നോട്ടൗട്ട് 15, ഉമേഷ് യാദവ് സി ഗ്രീൻ ബി ലിയോൺ 0, മുഹമ്മദ് സിറാജ് ബി ലിയോൺ 0.

എക്സ്ട്രാസ് 7, ആകെ 60.3 ഓവറിൽ 163/10, ബൗളിങ്: മിച്ചൽ സ്റ്റാർക്ക് 7-1-14-1, മാത്യു കുനെമൻ 16-2-60-1, നേഥൻ ലിയോൺ 23.3-1-64-8, ടോഡ് മർഫി 14-6-18-0

Trending

No stories found.

Latest News

No stories found.