

മുഹമ്മദ് ഫായിസ് മെഡൽ സ്വീകരിക്കുന്നു.
ദുബായ്: ന്യൂയോർക്കിലെ കിങ്സ്ബോറോ കമ്യൂണിറ്റി കോളെജിൽ നടത്തിയ യുഎസ് ഇന്‍റർനാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണവും വെള്ളിയും നേടി യുഎഇയിലെ പ്രവാസി മലയാളി. മുഹമ്മദ് ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റേഴ്സ് കത്താ വിഭാഗത്തിൽ സ്വർണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്.
പത്തോളം രാജ്യങ്ങളിൽനിന്നായി നാനൂറിലധികം മത്സരാർഥികൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു. മുഹമ്മദ് ഫായിസ് ഇത് രണ്ടാം തവണയാണ് യുഎസിൽ നടത്തുന്ന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇന്ത്യയെയും യുഎഇയെയും പ്രതിനിധാനം ചെയ്ത് രണ്ടുതവണ ജപ്പാനിൽ കരാട്ടെ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്.