കായിക രംഗത്ത് നിന്ന് 9 പേർക്ക് പദ്മ പുരസ്കാരങ്ങൾ

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ‍്യാപിച്ചത്
9 sports persons get Padma awards

ഹർമൻപ്രീത് കൗർ, രോഹിത് ശർമ

Updated on

ന‍്യൂഡൽഹി: രാജ‍്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങൾക്ക് 9 കായിക താരങ്ങൾ അർഹരായി. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ‍്യാപിച്ചത്. ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുൻ ക‍്യാപ്റ്റൻ രോഹിത് ശർമയും വനിതാ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ ഹർമൻ‌ പ്രീത് കൗറും അടക്കമുള്ള താരങ്ങളാണ് പദ്മ പുരസ്കാരങ്ങൾക്ക് അർഹരായത്.

വിജയ് അമൃത്‌രാജ്, ബാൽദേവ് സിങ്, ഭഗവൻദാസ് റായ്ക്കർ, ഹർമൻപ്രീത് കൗർ, കെ. പജനിവേൽ പ്രവീൺ കുമാർ, രോഹിത് ശർമ, സവിത പൂനിയ, വ്‌ളാഡിമർ മെസ്റ്റ്വിരിഷ്‌വിലി എന്നിവർക്ക് രാജ‍്യം പദ്മശ്രീ നൽകി ആദരിക്കും. 131 ഓളം പേരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com