

കഴിഞ്ഞ ദശാബ്ദക്കാലത്തെ വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ സമാനതകളില്ലാത്ത വിജയം ഉണ്ടാകുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ബൗളര്‍മാരുടെ, പ്രത്യേകിച്ച് പേസ് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ലഭ്യമായ ഫാസ്റ്റ് ബൗളിങ് ഏറ്റവും മികച്ചതെന്നു പറയാനാവില്ല. അതുതന്നെയാണ് ഇന്ത്യയുടെ വെല്ലുവിളിയും.
ഏതൊരു ടീമിലും മാറ്റം അനിവാര്യമാണ്, എന്നാല്‍ പരിക്കേറ്റ താരം ജസ്പ്രീത് ബുമ്രയുടെ ഭാവി അനിശ്ചിതത്വവും മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും അഭാവവും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ പേസ് നിര വീക്ക് എന്ന് ഒറ്റവാക്കില്‍ പറയാം. വിരാട് കോഹ്ലി തന്റെ ക്യാപ്റ്റനായിരുന്ന കാലയളവില്‍ അഞ്ച് ബൗളര്‍മാരെ ഇറക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തി, തുടര്‍ന്നുള്ള ഫലങ്ങള്‍ അദ്ദേഹത്തിന്റെ യൂണിറ്റിനെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാക്കി മാറ്റി. ഇന്ത്യയുടെ പേസ് ആക്രമണം ലോകത്തിന്റെ അസൂയയായി മാറി.എന്നിരുന്നാലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം, ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാനുള്ള നല്ല സമയമാണിത്. മുപ്പത്തിയഞ്ചുകാരനായ ഷമി ഒരു സീസണ് കൂടി കളിക്കളത്തില്‍ കാണും. എന്നാല്‍, സമീപകാല പ്രകടനം അത്ര കേമവുമല്ല.
ബുമ്രയുടെ സേവനം ലഭിക്കാന്‍ ടീമിന് താല്‍പ്പര്യമുണ്ട്, എന്നാല്‍, പരുക്ക് മറ്റ് ഫിറ്റ്നെസ് പ്രശ്നങ്ങളും അദ്ദേഹത്തെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലാക്കി നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും. വെറ്ററന്‍ ഇഷാന്ത് ശര്യ്ക്ക് ഇനിയൊരു ഭാവി പ്രവചിക്കുക വയ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ എ പര്യടനങ്ങളുടെ അഭാവം പുതിയ താരങ്ങളെ കണ്ടെത്തുന്നതിനു വിലങ്ങുതടിയായിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച പേസറായ മുഹമ്മദ് സിറാജ് 19 ടെസ്റ്റുകള്‍ കളിച്ചതിന് ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ പേസ് ആക്രമണത്തെ നയിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ 12 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ 31 കാരനായ ജയ്ദേവ് ഉനദ്കട്ടിനെ ടീം ദീര്‍ഘകാല ഓപ്ഷനായി കാണണോ? നവദീപ് സൈനിയാണ് അവസരം തേടുന്ന ബൗളര്‍. , 2021-ന്റെ തുടക്കത്തില്‍ ഓസ്ട്രേലിയയില്‍ നടന്ന ഐക്കണിക് സീരീസില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചുവരവ് നടത്തുകയാണ്, കൂടാതെ കരീബിയയില്‍ പരീക്ഷിക്കാമായിരുന്ന മറ്റൊരു പേസര്‍ പ്രസിദ്ധ് കൃഷ്ണയായിരുന്നു, എന്നാല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് ബുമ്രയെപ്പോലെ ദീര്‍ഘനാളത്തെ പുനരധിവാസത്തിലാണ് അദ്ദേഹം.ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 24 കാരനായ ശിവം മാവിക്ക് പക്ഷേ ടീമില്‍ സ്ഥാനമില്ല. 2002മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒരു ടെസ്റ്റ് പരമ്പരയും തോറ്റിട്ടില്ലാത്ത ഇന്ത്യ, ബൗളിങ്ങിലും ഒരു തലമുഖമാറ്റം ആവശ്യമാണ്.