മിഥുൻ മൻഹാസ് ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്

റോജൽ ബിന്നി 70 വയസ് പൂർത്തിയായതോടെ രാജിവച്ച ഒഴിവിൽ സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആർ.പി. സിങ്ങിനെയും പ്രജ്ഞാൻ ഓജയെയും സെലക്ഷൻ കമ്മിറ്റിയിലും ഉൾപ്പെടുത്തി
മിഥുൻ മൻഹാസ് ബിസിസിഐ പ്രസിഡന്‍റ് | Mithun Manhas BCCI President

മിഥുൻ മൻഹാസ്

File photo

Updated on

മുംബൈ: ബിസിസിഐ (ബോർഡ് ഒഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) പ്രസിഡന്‍റായി ഡൽഹി ടീം മുൻ ക്യാപ്റ്റൻ മിഥുൻ മൻഹാസിനെ തെരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.

ബിസിസിഐയുടെ 37ാം പ്രസിഡന്‍റാണ് നാൽപ്പത്തഞ്ചുകാരനായ മൻഹാസ്. റോജൽ ബിന്നി 70 വയസ് പൂർത്തിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് അദ്ദേഹത്തിന്‍റെ നിയമനം.

പുരുഷ ടീം സെലക്‌ഷൻ കമ്മിറ്റിയിൽ മുൻ താരങ്ങളായ ആർ.പി. സിങ്ങിനെയും പ്രജ്ഞാൻ ഓജയെയും ഉൾപ്പെടുത്തി‌. എസ്. ശരത്, സുബ്രതോ ബാനർജി എന്നിവർ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് ഇവരുടെ നിയമനം.

ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയയും ഐപിഎൽ ഗവേണിങ് കൗൺസിൽ ചെയർമാൻ അരുൺ ധുമാലും പദവികൾ നിലനിർത്തി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ തലവൻ രഘുറാം ഭട്ട് ബിസിസിഐ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com