അർധ സെഞ്ചുറിയുമായി അഭിഷേക് നായർ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ ഉയർത്തിയ 105 റൺസ് വിജയല‍ക്ഷ‍്യം 16.4 ഓവറിൽ മറികടന്നാണ് കൊല്ലം ഏരീസ് വിജയം കണ്ടത്.
Abhishek Nair with a half-century; Aries Kollam beat Calicut Globestar by 8 wickets
അർധ സെഞ്ചുറിയുമായ് അഭിഷേക് നായർ; കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം
Updated on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ ഉയർത്തിയ 105 റൺസ് വിജയല‍ക്ഷ‍്യം 16.4 ഓവറിൽ മറികടന്നാണ് കൊല്ലം ഏരീസ് വിജയം കണ്ടത്.

അർധ സെഞ്ചുറി നേടിയ ഓപ്പണിംഗ് ബാറ്റർ അഭിഷേക് നായരുടെ മികച്ച പ്രകടനമാണ് കൊല്ലം ഏരീസിനെ വിജയത്തിലേക്ക് നയിച്ചത്. 47 പന്തിൽ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 61 റൺസാണ് അഭിഷേക് നേടിയത്. സഹബാറ്റർമാരായ വി. ഗോവിന്ദ് (16), അരുൺ പൗലോസ് (10), ക‍്യാപ്റ്റൻ സച്ചിൻ ബേബി (19) റൺസും നേടി.

തുടക്കത്തിലെ ടോസ് നഷ്ട്ടമായ് ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 104 റൺസെടുക്കാനെ സാധിച്ചുള്ളു.

37 പന്തിൽ നിന്ന് രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത കെ.എ അരുണാണ് ഗ്ലോബ്സ്റ്റാറിന്‍റെ ടോപ് സ്കോറർ. ക‍്യാപ്റ്റൻ രോഹൻ കുന്നുമൽ (6), എം. അജ്നാസ് (1), ലിസ്റ്റിൻ അഗസ്റ്റിൻ (1) എന്നിവരെല്ലാം നിരാശപെടുത്തി. അഭിജിത്ത് പ്രവീൺ (20), സൽമാൻ നിസാർ (18) എന്നിവരാണ് ടീമിൽ രണ്ടക്കം കടന്നത്. കൊല്ലം ഏരീസിനായി കെ.എം ആസിഫ് മൂന്നും എൻ പി ബേസിൽ, സച്ചിൻ ബേബി എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com