ഷമിയുടെ കരിയർ അവസാനിച്ചോ? അഭിഷേക് നായർ പറയുന്നതിങ്ങനെ...

അടുത്തിടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചെങ്കിലും ഷമിയെ പരിഗണിച്ചിരുന്നില്ല
abhishek nayar opens about mohammed shami future

മുഹമ്മദ് ഷമി

Updated on

മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. തന്‍റെ വ‍്യത‍്യസ്തമാർന്ന ബൗളിങ് വേരിയേഷൻ കൊണ്ടും സീം പ്രസന്‍റേഷൻ കൊണ്ടും ഷമി എതിരാളികളെ മുട്ടുകുത്തിച്ചു ടീമിനെ നിരവധി തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

എന്നാൽ ദീർഘ നാളുകളായി താരം ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും താരത്തെ സെലക്റ്റർമാർ അവഗണിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്. അടുത്തിടെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചെങ്കിലും ഷമിയെ പരിഗണിച്ചിരുന്നില്ല. ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരേ മുൻ ഇന്ത‍്യൻ‌ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോൾ ഇക്കാര‍്യത്തിൽ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ സഹ പരിശീലകൻ അഭിഷേക് നായർ. ഷമിയെ ടീമിൽ ഉൾപ്പെടുത്താത്തത് ടീം മാനേജ്മെന്‍റ് നിലവിൽ യുവ താരങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതിന്‍റെ സൂചനയാണെന്നാണ് അഭിഷേക് നായർ പറയുന്നത്.

ഈ തീരുമാനം തെറ്റാണോ ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ ജോലിയല്ലെന്നും അവസരം ലഭിക്കുമ്പോഴെല്ലാം ഷമി മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളതെന്നും എന്നിരുന്നാലും നിലവിലെ ഇന്ത‍്യൻ ടീം ഏത് സാഹചര‍്യവുമായും പൊരുത്തപ്പെടാൻ തക്ക കരുത്തുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com