16 സിക്സർ, 52 പന്തിൽ 148 റൺസ്; ബംഗാളിനെതിരേ അഭിഷേകിന്‍റെ ബാറ്റിങ് വിസ്ഫോടനം

ഷമിയുടെ ഒരോവറിൽ 23 റൺസാണ് താരം അടിച്ചെടുത്തത്
abhishek sharma century in syed mustaq ali trophy against bengal

അഭിഷേക് ശർമ

Updated on

ഹൈദരാബാദ്: സയീദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റിൽ ബംഗാളിനെതിരേയുള്ള മത്സരത്തിൽ ബാറ്റിങ് വിസ്ഫോടനം തീർത്ത് യുവതാരം അഭിഷേക് ശർമ. 52 പന്തുകളിൽ നിന്നും 16 സിക്സും 8 ബൗണ്ടറിയും ഉൾപ്പടെ 148 റൺസാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. സ്റ്റാർ പേസർ മുഹമ്മദ് ഷമി ഉൾപ്പടെയുള്ള ബൗളിങ് നിരയ്ക്കെതിരേയായിരുന്നു അഭിഷേകിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. ഷമിയുടെ ഒരോവറിൽ 23 റൺസാണ് താരം അടിച്ചെടുത്തത്.

ഇതോടെ ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന രണ്ടാമത്തെ ഇന്ത‍്യൻ താരമെന്ന നേട്ടവും അഭിഷേകിനെ തേടിയെത്തി. അഭിഷേകിന്‍റെ വെടിക്കെട്ട് ഇന്നിങ്സിന്‍റെ ബലത്തിൽ 20 ഓവറിൽ ബംഗാളിനെതിപേ 310 റൺസാണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 112 റൺസിന് പഞ്ചാബ് മത്സരം വിജയിക്കുകയും ചെയ്തു. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ബംഗാൾ‌ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.

logo
Metro Vaartha
www.metrovaartha.com