അഭിഷേക് ശർമ ആശുപത്രിയിൽ; നമീബിയക്കെതിരേ സഞ്ജു കളിക്കുമോ?

ഉദര സംബന്ധമായ അണുബാധയെ തുടർന്ന് അഭിഷേകിനെ ഡൽഹിയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
abhishek sharma in hospital sanju samson india vs namibia

അഭിഷേക് ശർമ

Updated on

ന‍്യൂഡൽഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത‍്യക്കു വേണ്ടി വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഉദര സംബന്ധമായ അണുബാധയെ തുടർന്ന് അഭിഷേകിനെ ഡൽഹിയിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഭിഷേക് കളിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണായിരിക്കും പകരം അവസരം ലഭിക്കുക.

ഫെബ്രുവരി 12 വ‍്യാഴാഴ്ചയാണ് നമീബിയക്കെതിരായ മത്സരം നടക്കുന്നത്. ബുധനാഴ്ച തന്നെ അഭിഷേക് ആശുപത്രി വിടുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. ന‍്യൂഡൽഹിയിലെ അരുൺ‌ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ‌ നടന്ന ടീമിന്‍റെ പരിശീലന സെഷനിലും അഭിഷേക് പങ്കെടുത്തിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com