

അഭിഷേക് ശർമ
ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ‍്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതിനു പിന്നാലെ ടി20 ക്രിക്കറ്റിൽ അപൂർവ നേട്ടം കൈവരിച്ച് ഇന്ത‍്യൻ താരം അഭിഷേക് ശർമ. ഏറ്റവും കുറവ് പന്തുകൾ നേരിട്ട് ടി20 ക്രിക്കറ്റിൽ 5,000 റൺസ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേകിനെ തേടിയെത്തിയത്.
2898 പന്തുകളിൽ നിന്നാണ് അഭിഷേക് 5000 റൺസ് പിന്നിട്ടത്. ഇതോടെ ആന്ദ്രെ റസൽ (2942 പന്തുകൾ), ടിം ഡേവിഡ് (3127 പന്തുകൾ), വിൽ ജാക്സ് (3196 പന്തുകൾ), ഗ്ലെൻ മാക്സ്‌വെൽ (3239 പന്തുകൾ), എന്നിവരുടെ റെക്കോഡുകൾ പഴങ്കഥയായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 35 പന്തിൽ നിന്നും 8 സിക്സും അഞ്ച് ബൗണ്ടറിയും ഉൾപ്പടെ 84 റൺസാണ് അഭിഷേക് അടിച്ചു കൂട്ടിയത്. അഭിഷേക് തന്നെയായിരുന്നു കളിയിലെ താരം.