ഇനി മുതൽ 3 വിദേശ ലീഗുകളിൽ മാത്രം കളിക്കാം; അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് നിയന്ത്രണം

ടി20 ലോകകപ്പ് ഫെബ്രുവരി 7ന് ആരംഭിക്കാനിരിക്കെയാണ് എസിബിയുടെ പുതിയ നീക്കം
acb restricts players from foreign t20 leagues

ഇനി മുതൽ 3 വിദേശ ലീഗുകളിൽ മാത്രം കളിക്കാം; അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് നിയന്ത്രണം

Updated on

കാബുൾ: അഫ്ഗാനിസ്ഥാൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി). ടി20 ലോകകപ്പ് ഫെബ്രുവരി 7ന് ആരംഭിക്കാനിരിക്കെയാണ് എസിബിയുടെ പുതിയ നീക്കം.

താരങ്ങളുടെ ശാരീരിക, മാനസിക സമ്മർദം കണക്കിലെടുത്താണ് എസിബി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗ് കൂടാതെ പ്രതിവർഷം മൂന്ന് വിദേശ ലീഗുകളിൽ മാത്രമെ ഇനി മുതൽ താരങ്ങൾക്ക് കളിക്കാൻ സാധിക്കുകയുള്ളൂ.

കാബുളിൽ കഴിഞ്ഞ ദിവസം നടന്ന എസിബിയുടെ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇതോടെ താരങ്ങൾക്ക് ജോലിഭാരം നിയന്ത്രിക്കാനും അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് എസിബിയുടെ വിലയിരുത്തൽ.

താരങ്ങളുടെ കായികക്ഷമതയും മാനസിക ആരോഗ‍്യവും സംരക്ഷിക്കുകയെന്നതാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് എസിബി നീങ്ങിയതെന്നാണ് വിവരം. വിദേശ ലീഗുകളിൽ സജീവ സാന്നിധ‍്യമായ അഫ്ഗാൻ താരങ്ങൾക്ക് എസിബിയുടെ പുതിയ തീരുമാനം തിരിച്ചടിയായേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com