"പഠിക്കേണ്ട സമയത്ത് ബാലവേല ചെയ്യിക്കുന്നു: വൈഭവിനെ കളിപ്പിച്ചാൽ രാജസ്ഥാൻ റോയൽസിനെതിരേ കേസ് കൊടുക്കും"

സ്കൂളിൽ പഠിക്കേണ്ട സമയത്ത് വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുകയാണ് എന്നാണ് ജഗദീഷിന്‍റെ ആരോപണം
activist against rajasthan royals on vaibhav suryavanshi

വൈഭവ് സൂര്യവംശി

Updated on

ഇത്തവണത്തെ ഐപിഎല്ലിലെ വണ്ടർ കിഡാണ് രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുന്ന വൈഭവ് സൂര്യവംശി. 15 വയസുകാരൻ തന്‍റെ പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. ഇപ്പോൾ വൈഭവിനെ ഐപിഎല്ലിൽ കളിപ്പിക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയായി കർണാടകയിൽ നിന്നുള്ള ആക്റ്റിവിസ്റ്റ് ജഗദീഷ്. സ്കൂളിൽ പഠിക്കേണ്ട സമയത്ത് വൈഭവിനെക്കൊണ്ട് ബാലവേല ചെയ്യിക്കുകയാണ് എന്നാണ് ജഗദീഷിന്‍റെ ആരോപണം.

വൈഭവിനെ ബാലവേല ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ രാജസ്ഥാൻ റോയൽസിനെതിരേ കേസ് കൊടുക്കുമെന്നുമാണ് ഇയാൾ വിഡിയോയിൽ പറയുന്നത്. വൈഭവിന്‍റെ കാര്യത്തിൽ ലേബർ കമ്മിഷണർ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

ഐപിഎല്ലിൽ ഒരു സീസണിന് 1.10 കോടി രൂപയാണ് വൈഭവിനു ലഭിക്കുന്ന പ്രതിഫലം. 2025 സീസണിനു മുന്നോടിയായുള്ള താരലേലത്തിലാണ് വൈഭവിനെ രാജസ്ഥാന്‍ വാങ്ങിയത്. ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപയും വൈഭവിന് ലഭിക്കുന്നുണ്ട്. ഐപിഎൽ ലേലത്തിൽ വിറ്റു പോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകൾ നിലവിൽ വൈഭവിന്റെ പേരിലാണ്.

logo
Metro Vaartha
www.metrovaartha.com