ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് തിരിച്ചടി, ആദം സാംപയില്ല; പകരം 23കാരൻ ടീമിൽ

നേരത്തെ ഇന്ത‍്യക്കെതിരായ ആദ‍്യ ഏകദിന മത്സരവും സാംപയ്ക്ക് നഷ്ടമായിരുന്നു
adam zampa ruled out of 1st t20; star player replaced

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം

Updated on

പെർത്ത്: ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് വൻ തിരിച്ചടി. പരമ്പരയിലെ ആദ‍്യ മത്സരം കളിക്കാൻ സ്പിന്നർ ആദം സാംപയില്ല. വ‍്യക്തിപരമായ കാരണങ്ങളാണ് താരത്തിന്‍റെ പിന്മാറ്റത്തിനു കാരണമെന്നാണ് വിവരം. പകരകാരനായി 23കാരനായ തൻവീർ സംഗയെ ഓസീസ് ടീമിലുൾപ്പെടുത്തി.

നേരത്തെ ഇന്ത‍്യക്കെതിരായ ആദ‍്യ ഏകദിന മത്സരം സാംപയ്ക്ക് നഷ്ടമായിരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയ താരം ഇന്ത‍്യക്കെതിരേ നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. സാംപയുടെ അഭാവം ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയായേക്കും. അതേസമയം, തൻവീർ സംഗ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത് 2023ലാണ്.

<div class="paragraphs"><p>തൻവീർ സംഗ</p></div>

തൻവീർ സംഗ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com