ഇന്ത്യയില്‍ കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നു!!

സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍
afc championship Cristiano Ronaldo coming India

ഇന്ത്യയില്‍ കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തുന്നു!!

Updated on

ന്യൂഡൽഹി: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി മാത്രമല്ല, പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇന്ത്യയിലെത്തും. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സൗദി അറേബ്യൻ ക്ലബ്ബിനു വേണ്ടി കളിക്കാനാണ് റൊണാള്‍ഡോ ഇന്ത്യയിലെത്തുക. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസി ഈ വര്‍ഷം കേരളത്തിലെത്തുന്നത് സംബന്ധിച്ചുള്ള വിവാദം തുടരുകയാണെങ്കിലും, അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്ന കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ, മത്സരങ്ങൾക്കിറങ്ങാൻ സാധ്യതയില്ല. ഇതിനിടെയാണ് ക്രിസ്റ്റ്യാനോ വരുമെന്നും കളിക്കാനിറങ്ങുമെന്നുമുള്ള സൂചനകൾ പുറത്തുവരുന്നത്.

ഓഗസ്റ്റ് 16ന് മലേഷ്യയിലെ ക്വലാലംപുരില്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോയുടെ ക്ലബായ സൗദിയിലെ അല്‍ നസ്റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ഇതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇന്ത്യയിലേക്കുള്ള വഴിയൊരുങ്ങിയത്.

ചാമ്പ്യന്‍സ് ലീഗിലെ പശ്ചിമമേഖലയിലെ 16 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഇതില്‍ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അല്‍ നസ്ര്‍, പോട്ട് മൂന്നില്‍ ബഗാനും നാലില്‍ ഗോവയും ഉൾപ്പെട്ടു. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിൽ ടൂര്‍ണമെന്‍റുകൾ നടക്കുന്നതിനാൽ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരേ ഇന്ത്യയില്‍ കളിക്കാന്‍ റൊണാള്‍ഡോ എത്തിയേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com