ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം

48 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്
afganistan vs japan asian games match updates

അഫ്ഗാനിസ്ഥാൻ ടീം

Updated on

നിഷിൻ: 2026ൽ നടന്ന ആദ‍്യ ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റ് മത്സരത്തിൽ ജപ്പാനെതിരേ അഫ്ഗാനിസ്ഥാന് വിജയം. കൊരോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസാണ് അടിച്ചെടുത്തത്.

വിജയലക്ഷ‍്യം പിന്തുടർന്ന് ബാറ്റേന്തിയ ജപ്പാൻ 81 റൺസിന് ഓൾഔട്ടായി. ഇതോടെ 48 റൺസിന് അഫ്ഗാനിസ്ഥാൻ വിജയിച്ചു. 34 റൺസ് നേടിയ മുഹമ്മദ് അക്രമാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറർ. അക്രമിനു പുറമെ കരിം ജനറ്റ് 23 പന്തിൽ 21 റൺസും ക‍്യാപ്റ്റൻ ദാർവിഷ് റസൂലി 27 പന്തിൽ 29 റൺസും മുഹമ്മദ് ഇഷാഖ് 17 പന്തിൽ 25 റൺസും അടിച്ചെടുത്ത് പുറത്തായി.

ജപ്പാനു വേണ്ടി ഷോമ സുഗയ-സ്ലേറ്റർ, ഇബ്രാഹിം തകഹാഷി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബെഞ്ചമിൻ ഇറ്റോ-ഡേവിസ്, റിയോ സകുറാനോ-തോമസ് എന്നിവർ ഓരോ വിക്കറ്റും പിഴുതു. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് മാത്രമാണ് അഫ്ഗാനിസ്ഥാന് അടിച്ചെടുക്കാനായത്. ജപ്പാൻ സ്പിന്നർമാർക്കെതിരേ അൽപ്പം പ്രയാസപ്പെട്ടാണ് അഫ്ഗാനിസ്ഥാൻ ബാറ്റേന്തിയത്. 17.3 ഓവർ വേണ്ടി വന്നു അഫ്ഗാനിസ്ഥാന് 100 റൺസ് തികയ്ക്കാൻ.

അവസാന ഓവറുകളിൽ മുഹമ്മദ് ഇഷാഖ് തകർപ്പൻ പ്രകടനം പുറത്തെടുത്തതോടയൊണ് 129 റൺസിലെത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടിരുന്നു. 0.3 ഓവറിൽ തന്നെ ആദ‍്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക‍്യാപ്റ്റൻ കെൻഡൽ കഡോവാക്കി-ഫ്ലെമിങ്ങും റിയോ സകുറാനോ-തോമസും ചേർന്ന് 30 റൺസ് സഖ‍്യമുണ്ടാക്കിയതിനു ശേഷമാണ് പുറത്തായത്.

എന്നാൽ പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് ടീമിന് തിരിച്ചടിയായി. നാലുവിക്കറ്റുകൾ വീഴ്ത്തിയ അറബ് ഗുൽ മൊമന്ദറാണ് ജപ്പാനെ തകർത്തത്. നാലോവറിൽ 8 റൺസ് മാത്രം വിട്ടുകൊടുത്താണ് താരം നാലു വിക്കറ്റുകൾ വീഴ്ത്തിയത്. അറബ് ഗുല്ലിനു പുറമെ നാംഗെയാലിയ ഖരോട്ടി മൂന്നും അബദുള്ള അഹമ്മദ്സായി രണ്ടു വിക്കറ്റുകളും നേടി.

logo
Metro Vaartha
www.metrovaartha.com