ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 103 റൺസ് വിജയലക്ഷ‍്യം നേപ്പാൾ 17.2 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ മറികടന്നു
afganistan vs nepal asian games cricket match updates

കുശാൽ ബുർട്ടൽ

Updated on: 

നിഷിൻ: ഇത്തവണത്തെ ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിലെ നാലാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ വിജയം നേടി നേപ്പാൾ. ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് മാത്രമെ അടിച്ചെടുക്കാനായുള്ളൂ.

വിജയലക്ഷ‍്യം മുന്നിൽ കണ്ട് ബാറ്റേന്തിയ നേപ്പാൾ 17.2 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ വിജയം നേടി. രോഹിത് പൗഡൽ (32 പന്തിൽ 33), സുന്ദീപ് ജോറ ( 35 പന്തിൽ 34), ക‍്യാപ്റ്റൻ ദീപേന്ദ്ര സിങ് എയ്റി ( 18 പന്തിൽ 15) എന്നിവരുടെ മികച്ച പ്രകടന മികവിലാണ് നേപ്പാൾ വിജയിച്ചത്.

തുടക്കത്തിലെ തന്നെ ഓപ്പണർമാരെ നഷ്ടമായ നേപ്പാളിന് കുശാൽ മല്ല റണ്ണൗട്ടായത് വലിയ തിരിച്ചടിയായിരുന്നു. ഇതോടെ 6.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലായി ടീം. എന്നാൽ സുന്ദീപും രോഹിത് പൗഡലും ശക്തമായ പ്രതിരോധം തീർത്തു. എന്നാൽ 9.6 ഓവറിൽ സുന്ദീപും റണ്ണൗട്ടായി. ഇതോടെ രോഹിത് ക‍്യാപ്റ്റനൊപ്പം ചേർന്ന് സിംഗിളുകളും ഡബിളുകളുമെടുത്ത് റൺസ് ചലിപ്പിച്ചു. 18ാം ഓവറിൽ ദീപേന്ദ്രയെ നഷ്ടമായെങ്കിലും ഗുൽഷൻ ഝാ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ബൗളിങ്ങിൽ കുഷാൽ ബുർട്ടലും ലളിത് രാജ്ബൻഷിയും ചേർന്ന് 7 വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടിയിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി നജീബുള്ള സദ്രാൻ (30) ഫൈസൽ ഖാൻ അഹമ്മദ്സായി ( 30) എന്നിവർ മാത്രമാണ് തിളങ്ങിയത്. കരിം ജനറ്റ് (9), ക‍്യാപ്റ്റൻ ദാർവിഷ് റസൂലി (0) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഈ ടൂർണമെന്‍റിൽ അഫ്ഗാനിസ്ഥാന്‍റെ ആദ‍്യ തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ജപ്പാനെതിരേ വിജയം നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com