റാഷിദ് ഖാൻ നയിക്കും; ഏഷ‍്യാകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമായി

സെപ്റ്റംബർ 9ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോംഗിനെ നേരിടും
afganisthan announce 17 member squad for asia cup 2025

അഫ്ഗാനിസ്ഥാൻ ടീം

Updated on

കാബൂൾ: ഏഷ‍്യാകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ‍്യാപിച്ചു. 17 അംഗ ടീമിനെ റാഷിദ് ഖാൻ നയിക്കും. നവീൻ ഉൾ ഹഖ്, ഫസൽഹഖ് ഫാറൂഖി, ഫരീദ് മാലിക് എന്നിവരടങ്ങുന്ന പേസ് നിരയും റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, ഗസൻഫർ, മുഹമ്മദ് നബി എന്നിവരടങ്ങുന്ന സ്പിൻ നിരയുമായാണ് ഇത്തവണ അഫ്ഗാനിസ്ഥാൻ ഏഷ‍്യാകപ്പിനിറങ്ങുന്നത്.

അതേസമയം സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന ഹസ്രത്തുള്ള സാസായി, സുബൈദ് അക്ബാരി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയില്ല. വിക്കറ്റ് കീപ്പറർമാരായി റഹ്മാനുള്ള ഗുർബാസ്, മുഹമ്മദ് ഇഷാഖ് എന്നിവർ ടീമിൽ തിരിച്ചെത്തി. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഏഷ‍്യ കപ്പ് ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഹോങ്കോംഗിനെ നേരിടും. പിന്നീട് സെപ്റ്റംബർ 16ന് ബംഗ്ലാദേശുമായും 19ന് ശ്രീലങ്കയുമായും അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടും.

ഏഷ‍്യ കപ്പ് ടീം: റാഷിദ് ഖാൻ (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ദർവീഷ് റസൂലി, സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായി, കരീം ജന്നത്, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്‌റഫ്, മുഹമ്മദ് ഇസ്ഹാഖ്, നൂർ അഹമ്മദ്, മുജീബ്, എഫ്. മാലിക്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്.

റിസർവ് താരങ്ങൾ: വഫിയുള്ള താരഖിൽ, നംഗേലിയ ഖരോട്ടെ, അബ്ദുല്ല അഹമ്മദ്‌സായി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com