ഉഗാണ്ടയെ നിസാരരാക്കി അഫ്ഗാനിസ്ഥാൻ

നാലോവറിൽ 9 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖിയാണ് മത്സരം ഏകപക്ഷീയമാക്കി മാറ്റിയത്
Fazalhaq Farooqi
Fazalhaq Farooqi
Updated on

പ്രൊവിഡൻസ്: ട്വന്‍റി20 ലോകകപ്പിൽ ഉഗാണ്ടയ്ക്കെതിരേ അഫ്ഗാനിസ്ഥാന് 125 റൺസിന്‍റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഉഗാണ്ട 16 ഓവറിൽ വെറും 58 റൺസിന് എല്ലാവരും പുറത്തായി.

14.3 ഓവറിൽ 154 റൺസ് കൂട്ടിച്ചേർത്ത അഫ്ഗാന്‍റെ ഓപ്പണിങ് ജോടിയാണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചത്. റഹ്മാനുള്ള ഗുർബാസ് 45 പന്തിൽ നാല് ഫോറും നാല് സിക്സും സഹിതം 76 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ 46 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 70 റൺസും നേടി.

തുടർന്നു വന്ന അഫ്ഗാൻ ബാറ്റർമാരിൽ മുഹമ്മദ് നബിക്കു (16 പന്തിൽ പുറത്താകാതെ 14) മാത്രമേ രണ്ടക്ക സ്കോർ നേടാൻ സാധിച്ചുള്ളൂ.

എന്നാൽ, മറുപടി ബാറ്റിങ്ങിൽ ആകെ രണ്ട് ഉഗാണ്ട ബാറ്റർമാർ മാത്രമാണ് രണ്ടക്ക സ്കോറിലെത്തിയത്, 34 പന്തിൽ 11 റൺസെടുത്ത റിയാസത്ത് അലി ഷായും 25 പന്തിൽ 14 റൺസെടുത്ത റോബിൻസൺ ഒബുയയും.

നാലോവറിൽ 9 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖിയാണ് മത്സരം ഏകപക്ഷീയമാക്കി മാറ്റിയത്. നവീൻ ഉൽ ഹക്കും ക്യാപ്റ്റൻ റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുജീബ് ഉർ റഹ്മാനാണ് ശേഷിച്ച ഒരു വിക്കറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com