അ​ഫ്ഗാ​ൻ മടങ്ങുന്നു, അഭിമാനത്തോടെ

97 റൺസ് എടുത്ത് പുറത്താകാതെ നിന്ന അസ്മത്തുള്ള ഒമര്‍സായി മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയത്
afghanistan vs south africa
afghanistan vs south africa

അ​ഹ​മ്മ​ദാ​ബാ​ദ്: ലോ​ക​ക​പ്പി​ലെ മ​നോ​ഹ​ര​മാ​യ കു​തി്പ്പി​നു ശേ​ഷം അ​ഫ്ഗാ​നി​സ്ഥാ​നും പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ന്​ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ നെ​റ്റ് റ​ണ്‍ റേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ജ​യം അ​പ്രാ​പ്യ​മാ​യ​തോ​ടെ​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്ന് പു​റ​ത്താ​യ​ത്. 438 റ​ണ്‍സി​ന് ജ​യി​ച്ചാ​ലേ അ​ഫ്ഗാ​ന് സെ​മി​യി​ലെ​ത്തു​മാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ അ​ഫ്ഗാ​നിസ്ഥാ​ന് 50 ഓ​വ​റി​ല്‍ 244 റ​ണ്‍സ് മാ​ത്ര​മേ എ​ടു​ക്കാ​ന്‍ സാ​ധി​ച്ചു​ള്ളൂ. ഇ​തോ​ടെ അ​ഫ്ഗാ​ന്‍ ജ​യം സാ​ധ്യ​മ​ല്ലാ​തെ​യാ​യി.

നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ അ​ഫ്ഗാ​നി​സ്ഥാ​ന്‍ 50 ഓ​വ​റി​ല്‍ 244 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 97 റ​ണ്‍സ് എ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന അ​സ്മ​ത്തു​ള്ള ഒ​മ​ര്‍സാ​യി മാ​ത്ര​മാ​ണ് അ​ഫ്ഗാ​ന്‍ നി​ര​യി​ല്‍ തി​ള​ങ്ങി​യ​ത്.

3 റ​ണ്‍സ​ക​ല സെ​ഞ്ചു​റി ന​ഷ്ട​മാ​യെ​ങ്കി​ലും 7 ഫോ​റും 3 സി​ക്സ​റു​മ​ട​ങ്ങു​ന്ന​താ​ണ് അ​സ്മ​ത്തു​ള്ള​യു​ടെ പ്ര​ക​ട​നം.

ഗു​ര്‍ബാ​സ് (25), സ​ദ്രാ​ന്‍ (15), ഹ​ഷ്മ​ത്തു​ള്ള ഷാ​ഹി​ദി (2), റ​ഹ്മ​ത്ത് ഷാ (26), ​ഇ​ക്രം അ​ലി​ഖി​ല്‍ (12), മു​ഹ​മ്മ​ദ് ന​ബി (2) എ​ന്നി​വ​ര്‍ക്ക് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ഓ​പ്പ​ണ​ര്‍മാ​രാ​യ റ​ഹ്മാ​നു​ള്ള ഗു​ര്‍ബാ​സും ഇ​ബ്രാ​ഹിം സ​ദ്രാ​നും മി​ക​ച്ച തു​ട​ക്കം ന​ല്‍കി​യെ​ങ്കി​ലും 41 റ​ണ്‍സി​ല്‍ നി​ല്‍ക്കെ കൂ​ട്ടു​കെ​ട്ട് ത​ക​രു​ക​യാ​യി​രു​ന്നു.

റാ​ഷി​ദ് ഖാ​നും, നൂ​ര്‍ അ​ഹ​മ്മ​ദും അ​സ്മ​ത്തു​ള്ള​യ്ക്ക് മി​ക​ച്ച കൂ​ട്ടു​കെ​ട്ട് ന​ല്‍കി സ്കോ​ര്‍ 200 ക​ട​ത്തി. അ​വ​സാ​ന പ​ന്തി​ല്‍ ന​വീ​ന്‍ ഉ​ള്‍ ഹ​ഖ് റ​ണ്‍ ഔ​ട്ടാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ജെ​റാ​ള്‍ഡ് കോ​ട്സി നാ​ല് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ലു​ങ്കി എ​ന്‍ഗി​ഡി, കേ​ശ​വ് മ​ഹാ​രാ​ജ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കു വേണ്ടി ഡി കോക്കും ബാവുമയും ചേർന്ന് മികച്ച തുടക്കം നൽകി. 41 റൺസെ ടുത്ത് പുറത്തായ ഡി കോക്ക് ടൂർണമെന്‍റിലെ ടോപ് സ്കോറർ (591) പട്ടം തിരിച്ചു പിടിച്ചു. രചിൻ രവീന്ദ്രയെ (565) മറികടന്നു.

ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാ ഫ്രിക്ക 33 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ബാവുമ (23) മാർക്രാം (25), ക്ലാസൻ (10) എന്നിവരാണ് പുറത്തായത്. വാൻഡെർ ഡസനും മില്ലറുമാണ് ക്രീസിൽ. റഷീദ് ഖാൻ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com