അ​ഫ്ഗാ​ന് മി​ന്നും ജ​യം

യു​എ​ഇ​യെ ത​ക​ർ​ത്ത​ത് 73 റ​ൺ​സി​ന് |റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സി​ന് സെ​ഞ്ചു​റി
യുഎഇയ്ക്കെതിരേ സെഞ്ചുറി നേടിയ 
റ​ഹ്മാ​നു​ള്ള ഗു​ര്‍ബാ​സി​ന്‍റെ ആഹ്ലാദം.
യുഎഇയ്ക്കെതിരേ സെഞ്ചുറി നേടിയ റ​ഹ്മാ​നു​ള്ള ഗു​ര്‍ബാ​സി​ന്‍റെ ആഹ്ലാദം.

ഷാ​ർ​ജ: യു​എ​ഇ​ക്കെ​തി​രാ​യ മൂ​ന്ന് ടി ​ട്വ​ന്‍റി പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന് 73 റ​ണ്‍സി​ന്‍റെ വി​ജ​യം. ഷാ​ര്‍ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ് നേ​ടി​യ യു​എ​ഇ അ​ഫ്ഗാ​നി​സ്ഥാ​നെ ബാ​റ്റി​ങ്ങി​ന് അ​യ​ച്ച​പ്പോ​ള്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍സ് ആ​ണ് ടീ​മി​ന് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു​എ​ഇ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 131 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്.

ഓ​പ്പ​ണ​ര്‍ റ​ഹ്മാ​നു​ള്ള ഗു​ര്‍ബാ​സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ച്വ​റി​യാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 52 പ​ന്തി​ല്‍ ഏ​ഴ് സി​ക്സ​റു​ക​ളും ഏ​ഴ് ബൗ​ണ്ട​റു​ക​ളും നേ​ടി​യാ​ണ് ഗു​ര്‍ബാ​സ് 100 റ​ണ്‍സ് തി​ക​ച്ച​ത്. കൂ​ടാ​തെ അ​ഫ്ഗാ​ന്‍ ക്യാ​പ്റ്റ​ന്‍ ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍ 43 പ​ന്തി​ല്‍ നി​ന്നും ര​ണ്ട് സി​ക്സ​റു​ക​ളും നാ​ല് ബൗ​ണ്ട​റി​യും അ​ട​ക്കം 59 റ​ണ്‍സ് നേ​ടി ടീ​മി​ന്‍റെ സ്കോ​ര്‍ ഉ​യ​ര്‍ത്തി.

അ​സ്മ​ത്തു​ള്ള ഒ​മ​ര്‍സി എ​ട്ടു പ​ന്തി​ല്‍ നി​ന്ന് 19 റ​ണ്‍സ് നേ​ടി മി​ക​ച്ച സം​ഭാ​വ​ന​യാ​ണ് ടീ​മി​ന് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ ന​ല്‍കി​യ​ത്. 237.50 എ​ന്ന സ്ട്രൈ​ക്ക് റേ​റ്റി​ല്‍ ഒ​രു സി​ക്സ​റും ര​ണ്ട് ബൗ​ണ്ട​റി​യു​മാ​ണ് താ​രം നേ​ടി​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ യു​എ​ഇ​യു​ടെ തു​ട​ക്കം പാ​ളി. ക്യാ​പ്റ്റ​നും ഓ​പ്പ​ണ​റു​മാ​യ മു​ഹ​മ്മ​ദ് വ​സീം നാ​ല് റ​ണ്‍സി​ന് മ​ട​ങ്ങി​യ​പ്പോ​ള്‍ ഖാ​ലി​ദ് ഷാ ​പൂ​ജ്യം റ​ണ്‍സി​നും കൂ​ടാ​ര​ത്തി​ല്‍ എ​ത്തി. ടീ​മി​നു​വേ​ണ്ടി താ​ളം ക​ണ്ടെ​ത്താ​ന്‍ ആ​യ​ത് വൃ​ത്യ അ​ര​വി​ന്ദി​നാ​ണ്. 64 പ​ന്തി​ല്‍ നി​ന്ന് ഒ​രു സി​ക്സ​റും 7 ബൗ​ണ്ട​റി​യും അ​ട​ക്കം 70 റ​ണ്‍സ് ആ​ണ് പു​റ​ത്താ​കാ​തെ താ​രം നേ​ടി​യ​ത്. തു​ട​ര്‍ന്ന് ബാ​സി​ല്‍ ഹ​മീ​ദ് 18 റ​ണ്‍സ് താ​നി​ഷ് സൂ​രി 20 റ​ണ്‍സും നേ​ടി​യി​ട്ടും അ​ഫ്ഗാ​നി​സ്ഥാ​ന്‍ ഉ​യ​ര്‍ത്തി​യ സ്കോ​റി​ന് അ​ടു​ത്തെ​ത്താ​ന്‍ ടീ​മി​ന് ക​ഴി​ഞ്ഞി​ല്ല. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ഇ​ന്ന് ഷാ​ര്‍ജ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com