വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് സ്മൃതിയും പലാഷും

പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല
palash muchhal and smrithi mandhana unfollow each other in instagram after calling off wedding

പലാഷ് മുച്ഛൽ, സ്മൃതി മന്ഥന

Updated on

മുംബൈ: വിവാഹത്തിൽ നിന്നും പിന്മാറുന്നുവെന്ന് വ‍്യക്തമാക്കിയതിനു പിന്നാലെ സംഗീത സംവിധായകൻ പലാഷ് മുച്ഛലും ഇന്ത‍്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

പരസ്പരം അൺഫോളോ ചെയ്തെങ്കിലും പലാഷ് മുച്ഛലിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും സ്മൃതിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയെയും വനിതാ താരങ്ങളായ ഹർളീൻ ഡിയോൾ, മോനം ശർമ എന്നിവരെയും പലാഷ് ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

അതേസമയം, വിവാഹം മാറ്റിവച്ചതിനു പിന്നാലെ തന്നെ സ്മൃതി പലാഷുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു. സമൂഹമാധ‍്യമങ്ങളിലൂടെ തന്നെയായിരുന്നു വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന കാര‍്യം സ്മൃതി അറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com