സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാർഥിയെ അയോഗ്യനാക്കി

വെള്ളി നേടിയ ഇടുക്കിയുടെ സോബിൻ കെ. സെബാസ്റ്റ്യൻ പുതിയ ജേതാവായി പ്രഖ്യാപിച്ചു
Age fraud at Kerala School Sports Meet Student disqualified

സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാർഥിയെ അയോഗ്യനാക്കി

representative image

Updated on: 

കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടി. വിദ്യാർഥിയെ അയോ​ഗ്യനാക്കി. യുപി സ്വദേശിയായ വിദ്യാർഥിയെയാണ് അയോഗ്യനാക്കിയത്. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥി പ്രായം മറച്ചുവച്ചാണ് മത്സരിച്ചതെന്ന് എല്ല് പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി.

വെള്ളി നേടിയ ഇടുക്കിയുടെ സോബിൻ കെ. സെബാസ്റ്റ്യൻ പുതിയ ജേതാവായി പ്രഖ്യാപിച്ചു. 400 മീറ്റർ സബ്ജൂനിയർ വിഭാഗത്തിലാണ് പുതിയ ജേതാവിനെ തീരുമാനിച്ചത്.

കോട്ടയം കോരുത്തോട് സ്കൂളിലെ യുപി സ്വദേശിയായ വിദ്യാർഥിനിക്ക് 15 നും 18 നും ഇടയിൽ പ്രായമുണ്ടെന്നാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളെജിൽ നടത്തിയ എല്ലു പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രായം തിരുത്തി 14 വയസുകാർക്കുള്ള സബ് ജൂനിയർ വിഭാഗത്തിലാണ് ഈ കുട്ടി മത്സരിച്ചത്.

‌Elbo ജോയിന്‍റ്, Wrist, Hip joint എന്നിവിടങ്ങളിലെ എല്ലിന്‍റെ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരണം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കണ്ടെത്താന്‍ എല്ല് പരിശോധന നടത്തിയത്.

ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്‍റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com