''യുവതാരങ്ങൾ വരട്ടെ'', രഹാനെ മുംബൈ ക്യാപ്റ്റൻസി ഒഴിഞ്ഞു

എക്സ് പോസ്റ്റിലൂടെയായിരുന്നു ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കാര‍്യം രഹാനെ അറിയിച്ചത്
ajinkya rahane steps down as mumbai captain

അജിങ്ക‍്യ രഹാനെ

Updated on

മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് താരം അജിങ്ക‍്യ രഹാനെ മുംബൈ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞു. യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനു വേണ്ടിയാണ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ വ‍്യക്തമാക്കി.

ക‍്യാപ്റ്റനെന്ന നിലയിൽ മുംബൈയ്ക്കു വേണ്ടി കീരിടങ്ങൾ നേടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അതിനാൽ അടുത്ത ആഭ‍്യന്തര സീസൺ ആരഭിക്കുന്നതിനു മുൻപേ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നു പടിയിറങ്ങുകയാണെന്നും രഹാനെ പറഞ്ഞു.

അതേസമയം താരമെന്ന നിലയിൽ തുടരുമെന്നും, കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കാൻ ടീമിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ് പോസ്റ്റിലൂടെയായിരുന്നു ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കാര‍്യം രഹാനെ അറിയിച്ചത്.

ഒമ്പത് വർഷത്തെ ഇടവേളയ്ക്കു ശേഷം മുംബൈയെ രഞ്ജി ട്രോഫി ചാംപ്യൻമാരാക്കിയ രഹാനെ, കഴിഞ്ഞ സീസണിൽ ടീമിനെ സെമി ഫൈനലിലുമെത്തിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മുംബൈ ജേതാക്കളായ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ ടീമിന്‍റെ ടോപ് സ്കോററും രഹാനെ ആയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com