അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടി

അഗാർക്കറുടെ നേതൃത്വത്തിൽ മികച്ച പ്രകടനം ഇന്ത‍്യൻ ടീം കാഴ്ചവച്ചതായാണ് ബിസിസിഐയുടെ വിലയിരുത്തൽ
ajith agarkar contract renewed by bcci

അജിത് അഗാർക്കർ

Updated on

മുംബൈ: ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ കരാർ കാലാവധി ബിസിസിഐ നീട്ടി. 2026 ജൂൺ വരെയാണ് അഗാർക്കറുടെ കരാർ നീട്ടിയിരിക്കുന്നത്. 2023ലായിരുന്നു അഗാർക്കർ ഇന്ത‍്യൻ ടീമിന്‍റെ ചീഫ് സെലക്റ്ററായി ചുമതല ഏറ്റെടുത്തത്.

അഗാർക്കറുടെ നേതൃത്വത്തിൽ മികച്ച പ്രകടനം ഇന്ത‍്യൻ ടീം കാഴ്ചവച്ചതായാണ് ബിസിസിഐയുടെ വിലയിരുത്തൽ. ടി20 ലോകകപ്പ് കിരീടവും ചാംപ‍്യൻസ് ട്രോഫി കിരീടവും ഇന്ത‍്യ നേടിയത് അഗാർക്കറുടെ കാലത്തായിരുന്നു.

ajith agarkar contract renewed by bcci
അജിത് അഗാർക്കർ സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ

ഐപിഎല്ലിനു ശേഷം തന്നെ അഗാർക്കറുടെ കരാർ നീട്ടാൻ ബിസിസിഐ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ‍്യോഗിക തീരുമാനമായത്. അതേസമയം സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ നിന്നും എസ്. ശരത്തിനെ മാറ്റിയേക്കുമെന്നാണ് വിവരം. ശരത്ത് നാലുവർഷം പൂർത്തിയാക്കിയതിനാൽ പുതിയ ആളുകളെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com