ഇഷാന് കിഷന് വിശ്രമം നൽകൂ, പകരം ആ താരത്തെ കളിപ്പിക്കണം; ശ്രേയസിന്‍റെ വിശ്വസ്തനെ പറ്റി ആകാശ് ചോപ്ര

പ്രഭ്‌സിമ്രാൻ സിങ്ങിനെ ഇഷാൻ കിഷന് പകരം കളിപ്പിക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്
akash chopra on Prabhsimran Singh exclusion from india vs zimbabwe match playing 11

ആകാശ് ചോപ്ര, ശ്രേയസ് അയ്യർ

Updated on

ന‍്യൂഡൽഹി: ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അടക്കം തകർ‌പ്പൻ പ്രകടനം പുറത്തെടുത്ത ഓപ്പണിങ് ബാറ്റർ പ്രഭ്സിമ്രാൻ സിങ്ങിനെ സിംബാബ്‌വെയ്ക്കെതിരായ ആദ‍്യ രണ്ടു മത്സരങ്ങളിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ ഇന്ത‍്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

സിംബാബ്‌വെ പരമ്പരയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നുവെന്നും അത് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയാക്കുമായിരുന്നുവെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

<div class="paragraphs"><p>പ്രഭ്‌സിമ്രാൻ സിങ്</p></div>

പ്രഭ്‌സിമ്രാൻ സിങ്

അശോക് ശർമയ്ക്കും യഷ് ഠാക്കൂറിനും കന്നി മത്സരം കളിക്കാൻ അവസരം നൽകിയെന്നും ബാറ്റിങ്ങിൽ ഇതേ ടീം തന്നെയാണ് ഇംഗ്ലണ്ടിലും അയർലൻഡ് പരമ്പരയിലും കളിച്ചതെന്നും സിംബാബ്‌വെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 44 പന്തിൽ 81 റൺസ് അടിച്ചെടുത്ത ഇഷാൻ കിഷന് വിശ്രമം നൽകിയിരുന്നുവെങ്കിൽ പ്രഭ്‌സിമ്രാന് കളിക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു ആകാശ് ചോപ്ര ഇക്കാര‍്യം പറഞ്ഞത്.

പ്രഭ്സിമ്രാനെ നിങ്ങൾ തെരഞ്ഞെടുത്തു. ഇനി എന്ന് അദ്ദേഹത്തെ വീണ്ടും ടീമിലെടുക്കുമെന്ന് നമുക്ക് അറിയില്ല. പരമ്പര ജയിച്ചു. ആകാശ് ചോപ്ര. കഴിഞ്ഞ രണ്ട് മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ വന്ന അഭിഷേക് ശർമയ്ക്ക് പകരം പ്രഭ്സിമ്രാനെ മൂന്നാം മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

logo
Metro Vaartha
www.metrovaartha.com