ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര

യൂട‍്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്രയുടെ പ്രവചനം
akash chopra predicts winners of asia cup 2025

ഏഷ‍്യ കപ്പ് വിജയികളെ പ്രവചിച്ച് മുൻ ഇന്ത‍്യൻ താരം ആകാശ് ചോപ്ര

Updated on

ന‍്യൂഡൽഹി: സെപ്റ്റംബർ 9ന് ആരംഭിക്കാനിരിക്കുന്ന ഏഷ‍്യ കപ്പ് ടൂർണമെന്‍റിലെ വിജയികളെ പ്രഖ‍്യാപിച്ച് മുൻ ഇന്ത‍്യൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് താരം വിജയികളെ പ്രഖ‍്യാപിച്ചത്. രണ്ടു ഗ്രൂപ്പുകളിലായി 8 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്‍റിൽ ഇന്ത‍്യ കിരീടം നിലനിർത്തുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.

അഫ്ഗാനിസ്ഥാൻ റണ്ണേഴ്സ് ആകുമെന്നും താരം കൂട്ടിച്ചേർത്തു. വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശർമ ടൂർണമെന്‍റിലെ റൺവേട്ടകാരനാകുമെന്നും വിക്കറ്റ് വേട്ടയിൽ വരുൺ ചക്രവർത്തിയായിരിക്കും മുന്നിലെന്നും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ‍്യ ടൂർണമെന്‍റിലെ താരമാകുമെന്നും ആകാശ് ചോപ്ര യൂട‍്യൂബ് ചാനലിൽ പറഞ്ഞു.

സെപ്റ്റംബർ 10ന് യുഎഇക്കെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം. തുടർന്ന് 14ന് പാക്കിസ്ഥാനെയും 19ന് ഒമാനെയും ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത‍്യ നേരിടും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com