റൊണാൾഡോയ്ക്ക് പ്രതിവർഷം 2000 കോടി രൂപ, പിന്നെ ജെറ്റും; കരാർ പുതുക്കി അൽ നസർ

അതു കൊണ്ടു തന്നെ റൊണാൾഡോ ക്ലബിൽ തുടർന്നേക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കി അൽ നസർ. 2027 വരെ താരം അൽ നസറിൽ തുടരും. പ്രതിവർഷം 2000 കോടി രൂപയും സ്വകാര്യ ജെറ്റുമാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി പ്രോലീഗിന്‍റെ കഴിഞ്ഞ രണ്ട് സീസണുകളിലും റൊണാൾഡോ ടോപ് സ്കോററായി മികച്ച പ്രകടനം കാഴ്ച വച്ചുവെങ്കിലും ക്ലബിന് ഒരിക്കൽ പോലും ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിരുന്നില്ല.

അതു കൊണ്ടു തന്നെ റൊണാൾഡോ ക്ലബിൽ തുടർന്നേക്കില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അതിനെല്ലാം അറുതി വരുത്തിക്കൊണ്ടാണ് കരാർ പുതുക്കിയതായി അൽ നസർ വെളിപ്പെടുത്തിയിരിക്കുന്നത്. ‌

കരാർ പ്രകാരം പ്രതിവർഷം 178 മില്യൺ പൗണ്ട് (2000 കോടി രൂപ) ആണ് അൽ നസർ താരത്തിന് നൽകുക. 24.5 മില്യൺ പൗണ്ട് സൈനിങ് ബോണസ് ( രണ്ടാം വർഷം ഇതിൽ 38 മില്യൺ വർധനവ്), സൗദി പ്രോ ലീഗിൽ ക്ലബ് വിജയിച്ചാൽ 8 മില്യൺ പൗണ്ട് ബോണസ്, ഏഷ്യൽ ചാംപ്യൻസ് ലീഗ് വിജയിച്ചാൽ 5 മില്യൺ പൗണ്ട് ബോണസ്, ഗോൾഡൻ ബൂട്ട് നേടിയാൽ 4 മില്യൺ പൗണ്ട് , അൽ നസറിന്‍റെ 15 ശതമാനം ഉടമസ്ഥത, ഓരോ ഗോളിനും 80,000 പൗണ്ട് വീതം ബോണസ്( രണ്ടാം വർഷം 22 ശതമാനം വർധന), അസിസ്റ്റിന് 40,000 പൗണ്ട് (രണ്ടാം വർഷം 20 ശതമാനം വർധന) , 4 മില്യൺ പൗണ്ട് മൂല്യമുള്ള പ്രൈവറ്റ് ജെറ്റ് ചെലവ് എന്നിവയും കരാരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com