കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

ബുക്കിങ് ആരംഭിച്ച് 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുൻപാണ് മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരിക്കുന്നത്
all tickets for india vs west indies 1st ODI match sold out which happening in thiruvananthapuram

രോഹിത് ശർമ, വിരാട് കോലി

Updated on

തിരുവനന്തപുരം: സെപ്റ്റംബർ 27ന് വെസ്റ്റ് ഇൻഡീസിനെതിരേ തിരുവനന്തപുരത്തെ കാര‍്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ‍്യ മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂർ പൂർത്തിയാകുന്നതിനു മുൻപാണ് ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് 7 മണിയോടെയായിരുന്നു ടിക്കറ്റ് ബുക്കിങ് തുടങ്ങിയത്. 2026 ലെ കേരള ക്രിക്കറ്റ് ലീഗ് സീസൺ അവസാനിച്ചതിനു പിന്നാലെ ദേശീയ ടീം എത്തുന്നതിന്‍റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. വിരാട് കോലിയും രോഹിത് ശർമയും അടക്കമുള്ള സീനിയർ താരങ്ങൾ വെസ്റ്റ് ഇൻഡീസിനെതിരേ ഏറ്റുമുട്ടും.

logo
Metro Vaartha
www.metrovaartha.com