

അമൻപ്രീത് സിങ്
ചണ്ഡീഗഡ്: സ്റ്റാർ ബാറ്റർ വിരാട് കോലിക്കൊപ്പം ഇന്ത‍്യക്ക് വേണ്ടി അണ്ടർ 19 കളിച്ചിട്ടുള്ള അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു. 36 കാരനായ അമൻപ്രീത് സിങ്ങിന്‍റെ മരണകാരണം സംബന്ധിച്ച് വ‍്യക്തതയില്ല.
പഞ്ചാബിനു വേണ്ടി 6 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിൽ പഞ്ചാബ് കിങ്സിന്‍റെ ഭാഗമായിരുന്നു അമൻപ്രീത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെ അനുശോചനം രേഖപ്പെടുത്തി.