ഐപിഎല്ലിൽ മൂന്നു ഹാട്രിക് നേടിയ ഏക താരം; അമിത് മിശ്ര വിരമിച്ചു

സമൂഹമാധ‍്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ‍്യാപനം അറിയിച്ചത്
amit mishra announced retirment from all forms of cricket

അമിത് മിശ്ര

Updated on

ന്യൂഡൽഹി: ഇന്ത‍്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ‍്യാപിച്ചു. സമൂഹമാധ‍്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിരമിക്കൽ പ്രഖ‍്യാപനം. 25 വർഷത്തോളം നീണ്ടു നിന്ന കരിയറിനാണ് തിരശീല വീണിരിക്കുന്നത്.

ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സഹതാരങ്ങൾ എന്നിങ്ങനെ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പരിശീലക രംഗത്തും കമന്‍ററിയിലും സജീവമായി തന്നെയുണ്ടാകുമെന്നും അമിത് വ‍്യക്തമാക്കി.

2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു അമിത് മിശ്രയുടെ ഏകദിന അരങ്ങേറ്റം. എന്നാൽ, അതു കഴിഞ്ഞ് അഞ്ച് വർഷത്തോളം കാത്തിരുന്ന ശേഷമാണ് അടുത്ത അന്താരാഷ്ട്ര മത്സരം ലഭിക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി; 2008ൽ ഓസ്ട്രേലിയക്കെതിരേയായിരുന്നു അത്.

36 ഏകദിനങ്ങളിൽ നിന്നായി 64 വിക്കറ്റും 22 ടെസ്റ്റിൽ നിന്ന് 76 വിക്കറ്റും 10 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റും താരം നേടിയിട്ടുണ്ട്. അതേസമയം 162 ഐപിഎൽ മത്സരങ്ങളിൽ നിന്നും 174 വിക്കറ്റുകളും സ്വന്തമാക്കി. ഐപിഎല്ലിൽ മൂന്നു ഹാട്രിക് സ്വന്തമാക്കിയ ഏക താരമാണ് അമിത് മിശ്ര.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com