നെയ്മർ ഇല്ലാതെ ആഞ്ചലോട്ടിയുടെ ബ്രസീൽ

അടുത്ത മാസം ഇക്വഡോറിനും പരാഗ്വെയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ബ്രസീലിനൊപ്പം പുതിയ പരിശീലകന്‍റെ ആദ്യ ദൗത്യങ്ങൾ
Ancelotti omits Neymar, recalls Casemiro

നെയ്മറും കാർലോ ആഞ്ചലോട്ടിയും

File

Updated on

ബ്രസീലിയ: ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനായി ചുമതലയേറ്റ കാർലോ ആൻസലോട്ടി തന്‍റെ ആദ്യ ദേശീയ ടീം പ്രഖ്യാപിച്ചു. നെയ്മറെ ഒഴിവാക്കിയും കാസിമെറോയെ തിരിച്ചുവിളിച്ചുമാണ് ആൻസലോട്ടിയുടെ ടീം പ്രഖ്യാപനം.

റയൽ മാഡ്രിഡുമായി കരാർ പൂർത്തിയാക്കിയാണ് ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്‍റെ ചുമതല ഏറ്റെടുത്തത്. റയലിൽ തന്‍റെ പ്രധാന സ്ട്രൈക്കറായിരുന്ന വിനീഷ്യസ് ജൂനിയറിനെ തന്നെയാണ് ബ്രസീൽ ടീമിന്‍റെയും കുന്തമുനയായി ആഞ്ചലോട്ടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

അടുത്ത മാസം ഇക്വഡോറിനും പരാഗ്വെയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് ആഞ്ചലോട്ടിയുടെ ആദ്യ ദൗത്യങ്ങൾ.

നെയ്മറെ പോലെ പരുക്കുള്ള പല താരങ്ങളും ബ്രസീലിലുണ്ടെന്നും, അവരെയൊന്നും ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

2022 ലോകകപ്പ് ടീമിന്‍റെ ക്യാപ്റ്റനായിരുന്ന കാസെമിറോയെ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ടീമിലേക്കു തിരികെ വിളിച്ചിരിക്കുന്നത്.

ടീം ഇങ്ങനെ:

ഗോൾകീപ്പർമാർ: ആലിസൺ, ബെന്‍റോ, ഹ്യൂഗോ സൂസ.

ഡിഫൻഡർമാർ: അലക്സ് സാൻഡ്രോ, ഡാനിലോ, ലിയോ ഓർട്ടിസ്, വെസ്ലി, അലക്സാൻഡ്രോ, ലൂക്കാസ് ബെറാൾഡോ, കാർലോസ് അഗസ്റ്റോ, വാൻഡേഴ്സൺ.

മിഡ്ഫീൽഡർമാർ: ആൻഡ്രിയാസ് പെരേര, ആന്ദ്രെ സാന്‍റോസ്, ബ്രൂണോ ഗിമറേസ്, കാസെമിറോ, എഡേഴ്സൺ, ഗെർസൺ.

സ്ട്രൈക്കർമാർ: ആന്‍റണി, എസ്റ്റേവോ, ഗബ്രിയേൽ മാർട്ടിനെല്ലി, മത്യാസ് കുഞ്ഞ, റഫീഞ്ഞ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com