Angelo Mathews
Angelo Mathews

ഏഞ്ജലോ മാത്യൂസ് ശ്രീലങ്കൻ ടീമിൽ

പരുക്കേറ്റ മതീശ പതിരണയ്ക്കു പകരമാണ് പരിചയസമ്പന്നനായ ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

കൊളംബോ: 2023ലെ ഏകദിന ലോകകപ്പ് ശ്രീലങ്കൻ ടീമിലേക്ക് എഞ്ജലോ മാത്യൂസ് തിരിച്ചെത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പരുക്കേറ്റ പേസർ മതീശ പതിരണയ്ക്ക് പകരമാണ് മാത്യൂസിനെ ടീമിൽ ഉൾപ്പെടുത്തിയത്.

അടുത്ത മത്സരം മുതൽ ശ്രീലങ്ക ടീമിൽ താരം ഉണ്ടാകും. പതിരണയ്ക്കു പകരം വെറ്ററൻ പേസർ ദുഷ്മന്ത ചമീരയെ ടീമിൽ ഉൾപ്പെടുത്തും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, നറുക്കു വീണത് ഓൾറൗണ്ടറും മുൻ ക്യാപ്റ്റനുമായ മാത്യൂസിന്.

വ്യാഴാഴ്ച ബംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരേ കളിക്കാൻ ഇറങ്ങുമ്പോൾ മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ പ്ലെയിങ് ഇലവനിൽ ഇടം കണ്ടെത്തിയേക്കാം. മാത്യൂസ് ഇതിനു മുമ്പ് മൂന്ന് ലോകകപ്പിൽ ശ്രീലങ്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com