മിന്നലായി കീരമ്പാറയുടെ അന്‍സഫ്

കോതമംഗലം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അന്‍സഫ് കെ. അഷ്‌റഫ് 10.81 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്.
Ansaf K became the speed king of the school sports fair. Ashraf
അന്‍സഫ് കെ. അഷ്‌റഫ്
Updated on

കോതമംഗലം: മഴ ചാറിനിന്ന അന്തരീക്ഷത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വേഗരാജാവായി അന്‍സഫ് കെ. അഷ്‌റഫ്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ കിരീടം ആതിഥേയ ജില്ല തന്നെ നേടി.

കോതമംഗലം കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അന്‍സഫ് കെ. അഷ്‌റഫ് 10.81 സെക്കന്‍ഡിലാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിരുന്നു. തിങ്കളാഴ്ച 200 മീറ്ററിലും മത്സരിക്കുന്നുണ്ട്. കോതമംഗലം, നെല്ലിക്കുഴി കാവുങ്കല്‍ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ അഷ്‌റഫിന്‍റെയും, പിണ്ടിമന അത്താനിക്കൽ സ്കൂൾ റിട്ട. അധ്യാപിക സുബൈദയുടെയും മകനാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com