നാലാം ടെസ്റ്റ്: അർഷ്‌ദീപിന് പരുക്ക്!! പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് താരം?

പരുക്കേറ്റ പേസർ അർഷ്‌ദീപ് സിങ്ങിന് പകരം ചെന്നൈ സൂപ്പർ കിങ്സ് താരം അൻഷുൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ
anshul kamboj added to indian squad for 4th test as cover for injured arshdeep singh

നാലാം ടെസ്റ്റ്: അർഷ്‌ദീപിന് പരുക്ക്!! പകരക്കാരനായി ചെന്നൈ സൂപ്പർ കിങ്സ് താരം?

Updated on

ന‍്യൂഡൽഹി: ജൂലൈ 23ന് മാഞ്ചസ്റ്ററിൽ ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി ഹരിയാന പേസർ അൻഷുൽ കാംബോജിനെ ഇന്ത‍്യൻ ടീമിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. പരുക്കേറ്റ പേസർ അർഷ്‌ദീപ് സിങ്ങിന് പകരക്കാരനായിട്ടാണ് അൻഷുൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ടീമിന്‍റെ ഭാഗമാകുന്നതിനായി അൻഷുൽ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടതായാണ് സൂചന.

വ‍്യാഴാഴ്ച നടന്ന നെറ്റ് സെഷനിടെയാണ് അർഷ്‌ദീപ് സിങ്ങിന് പരുക്കേറ്റതെന്നാണ് വിവരം. അൻഷുൽ കാംബോജിനെ ടീമിൽ ഉൾപ്പെടുത്തിയതായി ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ടുകളുണ്ടെങ്കിലും ഈ കാര‍്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ ഇംഗ്ലണ്ട് എ ടീമിനെതിരേ നടന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ ഇന്ത‍്യ എ ടീമിന്‍റെ ഭാഗമായിരുന്നു അൻഷുൽ. രണ്ട് അനൗദ‍്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകളും ഒരു അർധസെഞ്ചുറിയും താരം നേടിയിരുന്നു. 2025 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായിരുന്നു 24 കാരനായ അൻഷുൽ. 8 മത്സരങ്ങളിൽ നിന്നും 8 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു.

കഴിഞ്ഞ 2024-25 രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേയും മികച്ച പ്രകടനം അൻഷുൽ കാഴ്ചവച്ചു. 30.1 ഓവറിൽ നിന്നും 49 റൺസ് മാത്രം വിട്ടുകൊടുത്ത് പത്തു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇതോടെ ഒരിന്നിങ്സിൽ നിന്നും പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം അൻഷുൽ സ്വന്തം പേരിലേക്ക് ചേർത്തു. അതേസമയം നാലാം ടെസ്റ്റിൽ ഇന്ത‍്യക്ക് വിജയിക്കാനായാൽ പരമ്പര സമനിലയാക്കാൻ സാധിക്കും. ഇംഗ്ലണ്ട് വിജയിച്ചാൽ ഒരു മത്സരം അവശേഷിക്കെ ഇംഗ്ലണ്ട് പരമ്പര നേടും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com