
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം ബെലാറസിന്‍റെ അരീന സബലേങ്കയ്ക്ക്. ഇരുപത്തിനാലുകാരി സബലേങ്കയുടെ ആദ്യ ഗ്ലാന്‍ഡ്സ്ലാം കിരീടമാണിത്. കസാഖിസ്ഥാന്‍റെ എലേന റിബക്കീനയെയാണു തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. ആദ്യ സെറ്റില്‍ പരാജയം രുചിച്ചെങ്കിലും, സബലേങ്ക അടുത്ത രണ്ടു സെറ്റുകളിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. മാഗ്ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് സബലേങ്ക ഫൈനലില്‍ എത്തിയത്.