

ബ്യൂണസ് ഐറിസ്: ലോക ഫുട്ബോൾ ചാംപ്യൻമാരായ അർജന്‍റീനയുടെ യുവനിര അണ്ടർ 20 ലോകകപ്പിന്‍റെ പ്രീ ക്വാർട്ടർ ഫൈനലിൽ നൈജീരിയയോടു തോറ്റ് പുറത്തായി. സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്‍റിൽ ബ്രസീൽ ക്വാർട്ടറിലേക്കു മുന്നേറുന്നതിനും അർജന്‍റീനക്കാർ സാക്ഷ്യം വഹിച്ചു.
എതിരില്ലാത്ത രണ്ടു ഗോളിനാണ് നൈജീരിയ അർജന്‍റീനയെ കീഴടക്കിയത്. അതേസമയം, ടൂണീഷ്യയെ 4-1ന് തകര്‍ത്ത് ബ്രസീലും ഇംഗ്ലണ്ടിനെ 2-1 ന് തകർത്ത് ഇറ്റലിയും അവസാന എട്ടില്‍ ഇടം കണ്ടെത്തി.
മുന്‍ അര്‍ജന്റീന താരം ഹാവിയര്‍ മഷരാനോയുടെ ശിക്ഷണത്തിലാണ് അണ്ടർ 20 ടീം കളിക്കുന്നത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതാണ് അവർക്കു വിനയായത്. 26 തവണ ഷോട്ടുകളുതിര്‍ത്തതിൽ വലയിലേക്കു പോയത് അഞ്ചെണ്ണം, അതിലൊന്നും ലക്ഷ്യം ഭേദിച്ചതുമില്ല. നൈജീരിയയാകട്ടെ, കിട്ടയ രണ്ട് അവസരങ്ങളും മുതലാക്കുകയും ചെയ്തു.