

നിക്കൊളാസ് ഒട്ടാമെൻഡി
ബ‍്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുന്നുവെന്ന് വ‍്യക്തമാക്കി നിക്കൊളാസ് ഒട്ടാമെൻഡി. സമൂഹമാധ‍്യമത്തിലൂടെയാണ് താരം ഇക്കാര‍്യം ആരാധകരെ അറിയിച്ചത്. അർജന്‍റീന ജേഴ്സിയിൽ 22 വർഷം നീണ്ടു നിന്ന കരിയറിൽ 138 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം. അർജന്‍റീനയുടെ പ്രതിരോധ നിരയിൽ പ്രധാനിയായിരുന്നു 38കാരനായ ഒട്ടാമെൻഡി.
നാലു ലോകകപ്പുകളിൽ അർജന്‍റീനയെ പ്രതിനിധികരിച്ച് കളിച്ചിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പ് ഫൈനലായിരുന്നു തന്‍റെ അവസാന മത്സരമെന്നും ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും അവസാന നിമിഷം വരെ പോരാടിയെന്നും ലോക ചാംപ‍്യനാകണമെന്ന സ്വപ്നത്തിന് തന്നോടൊപ്പം നിന്ന അർജന്‍റീന ടീമിനോട് നന്ദി പറയുന്നുവെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.