ഇനി ആ പ്രതീക്ഷ വേണ്ട; നവംബറിൽ കേരളത്തിലേക്ക് മെസി വരില്ല

മത്സരത്തിന്‍റെ സ്പോൺസർമാരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
argentina kerala visit cancelled november

ലയണൽ മെസി

Updated on

തിരുവനന്തപുരം: അർജന്‍റീന ടീം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മത്സരത്തിന്‍റെ സ്പോൺസർമാർ (reporter broadcasting corporation) തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബറിൽ മെസിയും അർജന്‍റീനയും കേരളത്തിലെത്തിമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഫിഫയുടെ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം തീരുമാനിച്ചതായാണ് വിവരം. അടുത്ത വിൻഡോയിൽ ടീം കേരളത്തിലേക്കെത്തുമെന്നും വിവരമുണ്ട്.

സ്പോൺസറായ ആന്‍റോ അഗസ്റ്റിനാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. "ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ AFAയുമായുള്ള ചർച്ചയിൽ ധാരണ. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിൽ. പ്രഖ്യാപനം ഉടൻ," എന്നാണ് പോസ്റ്റ്.

അർജന്‍റീനയുടെ ഇന്ത്യൻ പര്യടനം ഉണ്ടായേക്കില്ലെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ ഉറുപ്പ് പറയുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com