അർജന്‍റീന ടീം ഒക്റ്റോബറിൽ കേരളത്തിലെത്തും

പ്രധാന സ്‌പോണ്‍സര്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
argentina team will arrive in Kerala by October
അർജന്‍റീന ടീം ഒക്റ്റോബറിൽ കേരളത്തിലെത്തും
Updated on

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീന ടീം ഒക്റ്റോബര്‍ മാസത്തോടെ കേരളത്തിലെത്തും. ഇവി​ടെ നടക്കുന്ന പരിശീലന ക്യാം​പിനും സൗഹൃദ മത്സരത്തിനും പ്രധാന സ്‌പോണ്‍സര്‍മാരെ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സൗഹൃദ മത്സരത്തിന്‍റെ പ്രധാന സ്‌പോണ്‍സര്‍. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനിയായി സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് ആൻ​ഡ് യൂത്ത് അഫയേഴ്‌സ് ഡയറ​ക്റ്റര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.​ മത്സരത്തിന്‍റെ സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പിന് നേതൃത്വം നല്‍കുന്നത് റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്‍റെ ഉടമകളും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായിരിക്കും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അ​ന്താ​രാ​ഷ്‌​ട്ര സ്‌റ്റേഡിയത്തിലായിരിക്കും സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. ഖത്തര്‍, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടുണ്ടാകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒന്നര മാസത്തിനകം അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് സംയുക്തമായി മത്സരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

അര്‍ജന്‍റീനിയന്‍ ടീമിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സാമ്പത്തികച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് നേരത്തേ കാ​യി​ക മന്ത്രി അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com