അർജന്‍റീനയ്ക്ക് കേരളത്തിൽ കളിക്കാൻ എതിർ ടീമായി

മത്സരം കൊച്ചിയിൽ. നവംബർ 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ ഏതിലെങ്കിലെങ്കിലുമായിരിക്കും അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുക
Argentina vs Australia  football at Kochi in November

അർജന്‍റീന ഫുട്ബോൾ ടീം.

Updated on
Summary

അർജന്‍റീന കേരളത്തിലെത്തുമെന്നും കൊച്ചിയിൽ കളിക്കാനിറങ്ങുമെന്നും ഉറപ്പായിക്കഴിഞ്ഞു. ടീമിൽ ലയണൽ മെസി ഉണ്ടാകുമോ, എതിരാളികൾ ഓസ്ട്രേലിയ തന്നെ ആയിരിക്കുമോ എന്നീ കാര്യങ്ങളിൽ അന്തിമ സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമ്പോൾ എതിരേ കളിക്കാനുള്ള ടീമിന്‍റെ കാര്യത്തിൽ ഏകദേശ ധാരണ. നവംബറിൽ കൊച്ചിയിൽ നടത്താനുദ്ദേശിക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ ആയിരിക്കും എതിരാളികളെന്ന് സംസ്ഥാന സ്പോർട്സ് വകുപ്പ് വൃത്തങ്ങൾ സൂചന നൽകി.

2022ൽ ലോകകപ്പ് നേടിയ അർജന്‍റീനയുടെ ടീമിൽ ക്യാപ്റ്റൻ ലയണൽ മെസിയും ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സൗദി അറേബ്യൻ ക്ലബ് അൽ നസറിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോവയിലും എത്തിയേക്കും.

അതേസമയം, അർജന്‍റീന - ഓസ്ട്രേലിയ അന്താരാഷ്ട്ര സൗഹൃദ മത്സരം കൊച്ചിയിൽ നടത്തുന്നതിനുള്ള കൃത്യമായ തീയതി തീരുമാനിച്ചിട്ടില്ല. ഓസ്ട്രേലിയൻ ടീമിന്‍റെ ലഭ്യത കൂടി സ്ഥിരീകരിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നവംബർ 12 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലുമായിരിക്കും മത്സരം എന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com