A dejected Lionel Messi during the world cup qualifier match against Paraguay
പരാഗ്വെക്കെതിരായ മത്സരത്തിനിടെ അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിരാശ; ലയണൽ മെസിക്കും വിനീഷ്യസ് ജൂനിയറിനും ഉറക്കമില്ലാത്ത രാത്രി
Published on

അസൻഷ്യൻ: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ മേഖലാ മത്സരങ്ങളിൽ ലോക ചാംപ്യൻമാരായ അർജന്‍റീനയ്ക്കും ചിരവൈരികളായ ബ്രസീലിനും നിരാശ. ലയണൽ മെസി നയിച്ച അർജന്‍റീ ഒന്നിനെതിരേ രണ്ടു ഗോളിനു പരാഗ്വെയോടു തോറ്റു. പുത്തൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീൽ ആകട്ടെ, വെനിസ്വേലയോട് 1-1 സമനില വഴങ്ങി.

പത്ത് ടീമുകൾ ഉൾപ്പെടുന്ന ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ അർജന്‍റീന ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെ. 11 മത്സരങ്ങളിൽ 22 പോയിന്‍റാണ് അവർക്കുള്ളത്. 17 പോയിന്‍റുള്ള ബ്രസീൽ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

മേഖലയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോർ എതിരില്ലാത്ത നാലു ഗോളിന് ബൊളീവിയയെ കീഴടക്കി. കൊളംബിയ, ഉറുഗ്വെ, പെറു, ചിലി എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

logo
Metro Vaartha
www.metrovaartha.com