2023 എആര്‍ആര്‍സി: അഞ്ചാം റൗണ്ടിലും നിര്‍ണായക പോയിന്‍റുകളുമായി ഹോണ്ട റേസിങ് ഇന്ത്യ ടീം

അഞ്ച് റൗണ്ട് പൂര്‍ത്തിയായ ചാമ്പ്യന്‍ഷിപ്പില്‍ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ ആകെ പോയിന്‍റ് സമ്പാദ്യം 27 ആയി
2023 എആര്‍ആര്‍സി: അഞ്ചാം റൗണ്ടിലും നിര്‍ണായക പോയിന്‍റുകളുമായി ഹോണ്ട റേസിങ് ഇന്ത്യ ടീം
Updated on

കൊച്ചി: ചൈനയില്‍ നടന്ന 2023 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) അഞ്ചാം റൗണ്ടിലും മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. അഞ്ചാം റൗണ്ടില്‍ ആകെ 6 പോയിന്‍റുകളാണ് ടീം നേടിയത്.

സുഹായ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ എപി 250സിസി ക്ലാസ് വിഭാഗത്തില്‍ ആദ്യ റേസില്‍ കാവിന്‍ ക്വിന്‍റല്‍ 19:11.505 ലാപ് സമയത്തില്‍ 14ാം സ്ഥാനത്തെത്തി രണ്ട് പോയിന്‍റുകള്‍ നേടി, മൊഹ്സിന്‍ പറമ്പന്‍ 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. രണ്ടാം റേസിലും കാവിന്‍ ക്വിന്‍റല്‍ മികവ് ആവര്‍ത്തിച്ചു. 18:53.358 സമയത്തില്‍ മത്സരം പൂര്‍ത്തീകരിച്ച താരം 12ാം സ്ഥാനത്തെത്തി നാലു പോയിന്‍റുകളും ടീമിനായി നേടി. 19:21.802 ലാപ് സമയത്തില്‍ മൊഹ്സിന്‍ പറമ്പന്‍ 18ാം സ്ഥാനത്തായി.

അഞ്ച് റൗണ്ട് പൂര്‍ത്തിയായ ചാമ്പ്യന്‍ഷിപ്പില്‍ ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ ആകെ പോയിന്‍റ് സമ്പാദ്യം 27 ആയി. കൂടുതല്‍ മികച്ച പ്രകടനത്തിനായി 2023 ഡിസംബര്‍ 1 മുതല്‍ 3 വരെ തായ്ലന്‍ഡില്‍ നടക്കുന്ന 2023 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിനായി കാത്തിരിക്കുകയാണ് ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം

ഏറെ മത്സരാത്മകമായ അഞ്ചാം റൗണ്ടില്‍ തങ്ങളുടെ റൈഡര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. കാവിനും മൊഹ്സിനും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും കടുത്ത പോരാട്ടമായിരുന്നുവെന്നും, തനിക്കാവുന്നതെല്ലാം നല്‍കി ടീമിനായി വിലപ്പെട്ട പോയിന്‍റുകള്‍ നേടാന്‍ കഴിഞ്ഞെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ റെഡര്‍ കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു.

മത്സരത്തിലുടനീളം കരുത്തോടെ നിലകൊള്ളുക എന്നതായിരുന്നു ലക്ഷ്യമെന്നും, ഓരോ ഓട്ടവും കഴിവുകള്‍ വളര്‍ത്താനും പരിഷ്കരിക്കാനുമുള്ള അവസരമാണെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ മലയാളി റൈഡറായ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com