ചെൽസിയെ തോൽപ്പിച്ച് ആഴ്സനൽ മുന്നിൽ

ഫ്രാങ്ക് ലംപാർഡിനു കീഴിൽ ചെൽസി കടുത്ത പ്രതിസന്ധി നേരിടുന്നു. തുടർച്ചയായ ആറാം മത്സരത്തിലാണ് അവർ തോൽവി വഴങ്ങുന്നത്.
ചെൽസിയെ തോൽപ്പിച്ച് ആഴ്സനൽ മുന്നിൽ
Updated on

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഒന്നിനെതിരേ മൂന്നു ഗോളിനു കീഴടക്കിയ ആഴ്സനൽ കിരീട സാധ്യത നിലനിർത്തി. അതേസമയം, ഫ്രാങ്ക് ലംപാർഡിനു കീഴിൽ ചെൽസി കടുത്ത പ്രതിസന്ധിയും നേരിടുന്നു. തുടർച്ചയായ ആറാം മത്സരത്തിലാണ് അവർ തോൽവി വഴങ്ങുന്നത്.

തുടരെ നാലു മത്സരം ജയമില്ലാതെ പിന്നിട്ട ശേഷമാണ് ആഴ്സനൽ ഫോമിലേക്ക് തിരിച്ചുവരുന്നത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയോട് 1-4നു തോറ്റതിന്‍റെ ക്ഷീണം തീർക്കാനുമായി.

ചെൽസിക്കെതിരേ ആദ്യ 34 മിനിറ്റിൽ തന്നെ ഗണ്ണേഴ്സ് മൂന്നു ഗോൾ ലീഡെടുത്തിരുന്നു. മാർട്ടിൻ ഒഡെഗാർഡ് ഇരട്ട ഗോളടിച്ചപ്പോൾ, ഗബ്രിയേൽ ജീസസിന്‍റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ. 65ാം മിനിറ്റിൽ ചുക്ക്‌വുനോസോ മാഡ്യൂകെ ചെൽസിയുടെ ആശ്വാസ ഗോൾ കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com