

ഗൗതം ഗംഭീർ, അർഷ്ദീപ് സിങ്
മുല്ലൻപുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഒരോവറിൽ ഏഴ് വൈഡുകളെറിഞ്ഞ് പേസർ അർഷ്ദീപ് സിങ്. തുടരെ തുടരെ അർഷ്ദീപ് വൈഡുകളെറിഞ്ഞതോടെ ഇന്ത‍്യൻ ടീമിന്‍റെ മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ രോഷാകുലനായി.
ഇതിന്‍റെ ദൃശൃങ്ങൾ ക‍്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്. മത്സരത്തിൽ 11ാം ഓവറിലായിരുന്നു അർഷ്ദീപ് വൈഡുകളെറിഞ്ഞത്.
18 റൺസാണ് ആ ഓവറിൽ മാത്രം താരം വഴങ്ങിയത്. അർഷ്ദീപ് എറിഞ്ഞ ആദ‍്യ പന്ത് തന്നെ ഡി കോക്ക് സിക്സർ പറത്തിയിരുന്നു. ഇതേത്തുടർന്ന് സമ്മർദത്തിലായ അർഷ്ദീപ് തുടരെ വൈഡ് എറിയുന്ന കാഴ്ചയാണ് കാണാനായത്. ഐതിഹാസിക താരവും കമന്‍റേറ്ററുമായ സുനിൽ ഗവാസ്കറും താരത്തെ ഇതിന്‍റെ പേരിൽ വിമർശിച്ചിരുന്നു.