ലോകകപ്പിൽ ഇന്ത‍്യയുടെ വജ്രായുധമാവാൻ അർഷ്ദീപ് സിങ്

കഴിഞ്ഞ 5 ടി20 മത്സരങ്ങളിൽ അർഷ്ദീപ് പവർപ്ലേയിൽ എറിഞ്ഞ 10 ഓവറിൽ വിട്ടുകൊടുത്തത് 141 റൺസാണ്
arshdeep singh t20 world cup indian cricket team

അർഷ്ദീപ് സിങ്

Updated on

നിലവിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കഴിഞ്ഞാൽ ഇന്ത‍്യൻ ക്രിക്കറ്റ് ടീമിൽ അതേ ഇംപാക്റ്റ് നൽകാൻ കെൽപ്പുള്ള താരമാണ് അർഷ്ദീപ് സിങ്. ടി20 ക്രിക്കറ്റിൽ അർഷ്ദീപിന്‍റെ സ്റ്റാറ്റ്സ് പരിശോധിച്ചാൽ അത് വ‍്യക്തമാവും.

എന്നാൽ അടുത്തിടെ നടന്ന ന‍്യൂസിലൻഡ് പരമ്പരയിൽ അദ്ദേഹത്തിന് വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്നുണ്ടെങ്കിലും ഒരുപാട് റൺസ് വഴങ്ങുന്നുണ്ട്. ഭുവനേശ്വർ കുമാറിനെ പോലെ റൺസ് അധികം വിട്ടുകൊടുക്കാതെ വിക്കറ്റ് വീഴ്ത്താൻ സാധിക്കുന്ന ബൗളർമാരുടെ അഭാവം ഇന്ന് ഇന്ത‍്യൻ ടീമിൽ പ്രകടമായി കാണാം.

കഴിഞ്ഞ 5 ടി20 മത്സരങ്ങളിൽ അർഷ്ദീപ് പവർപ്ലേയിൽ എറിഞ്ഞ 10 ഓവറിൽ വിട്ടുകൊടുത്തത് 141 റൺസാണ്. ഈ സ്ഥിതി തുടർന്നാൽ ഫെബ്രുവരി 7ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത‍്യയ്ക്ക് വലിയ തലവേദനയാകും. എന്നാൽ യോർക്കറും സ്ലോവറും അടക്കം നിരവധി ബൗളിങ് വേരിയേഷനുള്ള അർഷ്ദീപ് അതിൽ ഓരോന്നായി പ്രയോഗിച്ചാൽ ബാറ്റർമാരെ പ്രതിരോധത്തിലാക്കാം.

അർഷ്ദീപിനെ പവർപ്ലേയിൽ ഉപയോഗിക്കാതെ മധ‍്യ ഓവറുകളിൽ ഉപയോഗിക്കുന്നതാണ് ടീമിന് കൂടുതൽ ഗുണകരമാകുന്നതെന്നാണ് സ്റ്റാറ്റ്സുകൾ പരിശോധിക്കുമ്പോൾ മനസിലാവുന്നത്. അവസാന 10 ടി20 മത്സരങ്ങളിലും അർഷ്ദീപ് മികച്ച പ്രകടനം പുറത്തെടുത്തത് മധ‍്യ ഓവറുകളിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഹമ്മദാബാദിൽ അടുത്തിടെ നടന്ന ടി20 മത്സരത്തിൽ 15ാംമത്തെ ഓവർ എറിഞ്ഞ താരം 6 റൺസ് മാത്രം വിട്ടുകൊടുത്താണ് വിക്കറ്റ് വീഴ്ത്തിയത്.

വിശാഖപട്ടണത്ത് വച്ച് ന‍്യൂസിലൻഡിനെതിരേ നടന്ന ടി20യിൽ ഒരോവർ മാത്രമാണ് അർഷ്ദീപ് മധ‍്യഓവറുകളിൽ പന്തെറിഞ്ഞതെങ്കിലും വിക്കറ്റ് വീഴ്ത്താൻ അർഷ്ദീപിന് സാധിച്ചിരുന്നു. തിരുവനന്തപുരത്ത് ആദ‍്യ രണ്ട് ഓവറുകളിൽ നിന്നും അർഷ്ദീപ് 40 റൺസ് വഴങ്ങിയെങ്കിലും 12, 16 ഓവറുകളിൽ നിന്നായി 11 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റാണ് അർഷ്ദീപ് പിഴുതത്.

ഇതിൽ നിന്നും വ‍്യക്തമാവുന്നത് ന‍്യൂ ബോളിൽ ഒരോവറും മറ്റു മൂന്ന് ഓവറുകൾ മധ‍്യ ഓവറുകൾ അർഷ്ദീപിന് നൽകുന്നതായിരിക്കും കൂടൂതൽ അനുയോജ‍്യമെന്നാണ്. ടി20യിൽ 75 വിക്കറ്റുകളിൽ കൂടൂതൽ വീഴ്ത്തിയിട്ടുള്ള ഇന്ത‍്യൻ താരങ്ങളിൽ മികച്ച ബൗളിങ് സ്ട്രൈക്ക് റേറ്റ് ഉള്ള താരമാണ് അർഷ്ദീപ്. (12.1) 2024ൽ നടന്ന ടി20 ലോകകപ്പിൽ യുഎസിനെതിരേ അർഷ്ദീപ് പുറത്തെടുത്ത 4/9 പ്രകടനം ഇന്നും തകരാത്ത റെക്കോഡായി നിലനിൽക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com