Sports
അരുണാചൽ വനിതാ താരത്തിനു ബോഡിബിൽഡിങ് ചാംപ്യൻഷിപ്പിൽ ചരിത്ര നേട്ടം | Video
അരുണാചൽ പ്രദേശിൽ നിന്ന് ആദ്യമായാണ് ഒരു വനിതാ അത്‌ലറ്റ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂർണമെന്‍റിൽ സ്വർണം നേടുന്നത്.
അരുണാചൽ പ്രദേശിൽ നിന്നുള്ള ഹില്ലാങ് യാജിക്, ദക്ഷിണേഷ്യൻ ബോഡിബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ ഇരട്ട മെഡലുമായി ചരിത്രം കുറിച്ചു. ഭൂട്ടാനിലെ തിംഫുവിൽ നടത്തിയ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെള്ളിയുമാണ് രണ്ടിനങ്ങളിലായി ഹില്ലാങ് നേടിയത്.
അരുണാചൽ പ്രദേശിൽ നിന്ന് ആദ്യമായാണ് ഒരു വനിതാ അത്‌ലറ്റ് ഈയിനത്തിലെ അന്താരാഷ്ട്ര ടൂർണമെന്‍റിൽ സ്വർണം നേടുന്നത്.
അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എക്സ് പോസ്റ്റിലൂടെ ഹില്ലാങ്ങിന് അഭിനന്ദനം അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രി കിരൺ റിജിജുവും താരത്തെ പ്രശംസിച്ചു.