

ഓസ്ട്രേലിയക്കെതിരായ പരമ്പര; ഇന്ത‍്യ അണ്ടർ 19 ടീമിൽ രോഹിത് യാദവിന് പകരം രണ്ട് യുവതാരങ്ങൾ കളിക്കും
ന‍്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ഇന്ത‍്യൻ ടീമിൽ സൗരാഷ്ട്രയുടെ ആര്യൻ സാവ്‌സാനിയെയും ഹരിയാനയുടെ തന്മയ് ബലോഡയെയും ഉൾപ്പെടുത്തി. പ്രായത്തട്ടിപ്പിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായ രോഹിത് യാദവിന് പകരക്കാരായാണ് ഇരുവരെയും ടീമിലെടുത്തിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളിൽ ആര‍്യൻ സാവ്സാനിയും മൾട്ടി ഡേ മത്സരങ്ങളിൽ തന്മയ് ബലോഡയും കളിക്കും. അണ്ടർ19 ഇന്ത‍്യൻ ടീമിൽ ഇടംപിടിച്ച രോഹിത് യാദവിനെ പ്രായത്തട്ടിപ്പിനെത്തുടർന്ന് രണ്ടു വർഷത്തേക്കാണ് ബിസിസിഐ വിലക്കേർപ്പെടുത്തിയത്.
ഓസ്ട്രേലിയക്കെതിരേ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് മൾട്ടി ഡേ മത്സരങ്ങളും ഇന്ത‍്യ ഓസീസിനെതിരേ കളിക്കും. ആദ‍്യ മത്സരം രാജ്കോട്ടിലും രണ്ടാം മത്സരം അഹമ്മദാബാദിലും നടക്കും.
സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പരമ്പരയിൽ ഏകദിന മത്സരങ്ങൾക്കുള്ള ടീമിനെ ലക്ഷ‍്യ റായിചന്ദ്നിയും മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീമിനെ യഷ്ബർധൻ ചൗഹാനും നയിക്കും. ഏകദിന മത്സരങ്ങൾ സെപ്റ്റംബർ 18ന് ആരംഭിച്ച് 23വരെയും മൾട്ടി ഡേ മത്സരങ്ങൾ സെപ്റ്റംബർ 27ന് ആരംഭിച്ച് ഒക്റ്റോബർ 8 വരെയും നടക്കും.
ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത‍്യൻ ടീം: ലക്ഷ‍്യ റായ്ചന്ദാനി (ക‍്യാപ്റ്റൻ), യഷ്ബർധൻ ചൗഹാൻ (വൈസ് ക‍്യാപ്റ്റൻ), രജത് ബാഗെൽ (വിക്കറ്റ് കീപ്പർ) ആര‍്യവീർ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യഷ്‌വീർ, ആര്യൻ സാവ്‌സാനി, ഷവിൻ വിനോദ്, മോഹിത് ഉൽവ, ചിഗുരുപതി വെങ്കട, കാവ‍്യ പട്ടേൽ
മൾട്ടി ഡേ മത്സരങ്ങൾക്കുള്ള ടീം: യഷ്ബർധൻ ചൗഹാൻ (ക‍്യാപ്റ്റൻ), ലക്ഷ‍്യ റായ്ചന്ദാനി (വൈസ് ക‍്യാപ്റ്റൻ), സാഗർ വിർക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ വിക്കറ്റ് കീപ്പർ, അഭിപ്രായ് ബിശ്വാസ് വിക്കറ്റ് കീപ്പർ, തന്മയ് ബലോഡ, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഗവേന്ദ്ര, പ്രിയാംശു സിങ്, മോഹിത് ഉൽവ, ആര‍്യൻ യാദവ്