ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിലും ഇഷാൻ കിഷൻ കളിക്കില്ല

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താരത്തെ ഒഴിവാക്കുന്നതെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കൽ തിങ്കളാഴ്ച അറിയിച്ചു
Ishan Kishan

ഇഷാൻ കിഷൻ

Updated on: 

വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കളിക്കില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താരത്തെ ഒഴിവാക്കുന്നതെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് മോണി മോർക്കൽ തിങ്കളാഴ്ച അറിയിച്ചു.

കഴിഞ്ഞയാഴ്ച പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് വലത് തുടയിലെ അഡക്ടർ പേശിക്ക് പരുക്കേറ്റത്. താരം സുഖം പ്രാപിച്ചുവരികയാണെന്നും തിങ്കളാഴ്ച പരിശീലനത്തിനിറങ്ങുമെന്നും മോർക്കൽ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ താരത്തെ പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരുക്ക് കാരണം രണ്ടാം ടി20യിലും ഇഷാൻ കളിച്ചിരുന്നില്ല. പകരം കൗമാര താരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു. ഇഷാന് പകരക്കാരനായി അൺക്യാപ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

ഇഷാൻ സുഖം പ്രാപിച്ചുവരികയാണെങ്കിലും മത്സരത്തിനിറങ്ങാനുള്ള പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ഒക്റ്റോബർ 27ന് വെല്ലിങ്ടണിൽ നടക്കുന്ന മൂന്നാം ടി20യിൽ താരം കളിക്കില്ലെന്നും ബിസിസിഐ മെഡിക്കൽ സംഘം ഇഷാന്‍റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും പ്രസ്താവനയിൽ അറിയിച്ചു. മൂന്നാം മത്സരത്തിലും കുമാർ കുശാഗ്ര ടീമിനൊപ്പം തുടരും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്.

logo
Metro Vaartha
www.metrovaartha.com