ഏഷ‍്യ കപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയം ഇങ്ങനെ

യുഎയിലെ കനത്ത ചൂട് കാരണമാണ് സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്
asia cup 2025 match timings revised

ഏഷ‍്യ കപ്പ് മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം; പുതുക്കിയ സമയം അറിയാം

Updated on

ദുബായ്: സെപ്റ്റംബർ 9ന് ആരംഭിക്കാനിരിക്കുന്ന ഏഷ‍്യ കപ്പ് ടൂർണമെന്‍റിലെ മത്സരങ്ങളുടെ സമയക്രമത്തിൽ മാറ്റം. യുഎയിലെ കനത്ത ചൂട് കാരണമാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് ഏഷ‍്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു.

അതിനാൽ നേരത്തെ നിശ്ചയിച്ച സമയക്രമത്തിനേക്കാൾ അരമണിക്കൂർ വൈകി മാത്രമെ മത്സരങ്ങൾ ആരംഭിക്കുകയുള്ളൂ. പുതുക്കിയ സമയക്രമം അനുസരിച്ച് ഇന്ത‍്യൻ സമയം 8 മണിക്ക് മത്സരങ്ങൾ തുടങ്ങും.

അഫ്ഗാനിസ്ഥാനും ഹോങ്കോംഗും തമ്മിലാണ് ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരം. അതേസമയം സെപ്റ്റംബർ 14നാണ് ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത‍്യ പാക്കിസ്ഥാൻ മത്സരം. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത‍്യ പാക് പോരാട്ടം നടക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com