
ഏഷ‍്യ കപ്പ് ജേതാക്കൾക്ക് സമ്മാനതുക എത്ര കിട്ടും?
representative image
ദുബായ്: പാക്കിസ്ഥാനെതിരേ ഏഷ‍്യ കപ്പ് ഫൈനലിന് തയാറെടുക്കുകയാണ് സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. 41 വർഷത്തെ ഏഷ‍്യ കപ്പ് ചരിത്രത്തിൽ ആദ‍്യമായാണ് ഇരു ടീമുകളും തമ്മിലുള്ള ഫൈനൽ വരുന്നത്. അതിനാൽ കാത്തിരിപ്പ് ഏറെയാണ്.
എന്നാലിപ്പോഴിതാ കിരീട ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനതുകയുടെ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഏഷ‍്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി).
മൂന്നു ലക്ഷം അമെരിക്കൻ ഡോളർ അതായത് ഏകദേശം 2.6 കോടി ഇന്ത‍്യൻ രൂപ കീരിടം നേടുന്നവർക്കും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് ഒന്നര ലക്ഷം അമെരിക്കൻ ഡോളർ ഏകദേശം 1.3 കോടി രൂപയായിരിക്കും ലഭിക്കുന്നത്.
2023ൽ നടന്ന ഏഷ‍്യ കപ്പിനെ അപേക്ഷിച്ച് 100 ശതമാനം വർധനവാണ് ഇത്തവണ എസിസി വരുത്തിയിരിക്കുന്നത്. 2023ൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ സംഘം കിരീടം നേടിയപ്പോൾ 1.6 കോടി രൂപയായിരുന്നു ലഭിച്ചത്.